നവംബര്‍ 25: ലൂക്കാ 4: 31-37 പിശാചുബാധിതനെ സുഖപ്പെടുത്തുന്നു

ഈശോയെ കണ്ടയുടന്‍ പിശാച്  ദൈവത്തിന്റെ പരിശുദ്ധനാണ് ഈശോയെന്ന് തിരിച്ചറിഞ്ഞു. പക്ഷേ, പിശാച് ഒരിക്കലും ഈശോയ്ക്ക് വേണ്ടി നിലകൊള്ളുന്നുമില്ല, പ്രവര്‍ത്തിക്കുന്നുമില്ല, ഈശോയുടെ വഴിയേ നടക്കുന്നുമില്ല. ഈശോയെ തിരിച്ചറിയുക മാത്രമേ പിശാച് ചെയ്യുന്നുള്ളൂ. ഈശോയെ തിരിച്ചറിയാന്‍ സാധിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. അതിലും പ്രധാനപ്പെട്ടതാണ് ഈശോയുടെ വഴിയേ നടക്കുക എന്നത്. അനുദിന ദിവ്യബലികളിലും പ്രാര്‍ത്ഥനകളിലും ഈശോയെ കണ്ടുമുട്ടി അവന്റെ വഴിയേ നടക്കാന്‍ നമുക്കു സാധിക്കുന്നുണ്ടോ?

ഫാ. മാത്യു ചിറ്റുപറമ്പില്‍ എം.സി.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.