നവംബര്‍ 21 മത്താ 12:46-50 ദൈവേഷ്ടം നിറവേറ്റി പുത്രനാകാം.

ജനക്കൂട്ടത്തെ പഠിപ്പിച്ചുകൊണ്ടിരുന്ന ഈശോ തന്റെ അമ്മയും സഹോദരരും എന്ന് പറഞ്ഞ് വിരല്‍ ചൂണ്ടുന്നത് ശിഷ്യരുടെ നേരെയാണ്. ജനക്കൂട്ടത്തില്‍ നിന്ന് ശിഷ്യത്വത്തിലേക്ക് വളരുകയാണ് യേശുവിന്റെ പ്രിയപ്പെട്ടവരാകാനുള്ള വഴി. ജനക്കൂട്ടത്തിന് സ്വന്തമായി ഇഷ്ടങ്ങളില്ല. അത് എപ്പോള്‍ വേണമെങ്കിലും എങ്ങോട്ട് വേണമെങ്കിലും തിരിയാം. ശിഷ്യര്‍ അങ്ങനെ ആയിരിക്കരുത്. അവന് ഒരിഷ്ടമേ ഉണ്ടാകാവൂ- ഗുരുവിന്റെ ഇഷ്ടം. രക്തബന്ധത്തിനപ്പുറം ബന്ധുത്വത്തിന് പുതിയൊരു മാനദണ്ഡം നിര്‍വചിക്കുകയാണ് ഈശോ. ദൈവത്തിന്റെ ഇഷ്ടം ഹൃദയത്തില്‍ ഏറ്റുവാങ്ങി, ആ ഇഷ്ടത്തെ ഹൃദയസ്പന്ദനമാക്കി. അവിടുത്തെ പിതൃത്വം ഏറ്റുപറയുന്ന മക്കളുടെ ഹൃദയബന്ധം. അപ്പോള്‍ നമുക്കും ആത്മവിശ്വാസത്തോടെ വിളിക്കാം സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…

ഫാ. ഷാരോണ്‍ പാറത്താഴെ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.