പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്: കേരളാ പോലീസ്

വെള്ളപ്പൊക്ക ദുരന്തവുമായി ബന്ധപ്പെട്ട് പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുത് എന്ന് കേരളാ പോലീസ്.

പ്രളയദുരന്തവുമായി ബന്ധപ്പെട്ട് പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്.
സോഷ്യൽ മീഡിയ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ട ദിവസങ്ങളാണ് നമുക്ക് മുന്നിലുള്ളത്. 

നമ്മുടെ സഹോദരങ്ങളുടെ വേദനയിൽ നമുക്കും പങ്കുചേരാം…

1) ഉറപ്പില്ലാത്ത, വെരിഫൈ ചെയ്യാത്ത സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.

2) ദുരന്തമേഖലയിൽ അകപ്പെട്ടവരെ സംബന്ധിച്ച വിവരങ്ങൾ ഫോൺ നമ്പറിൽ വിളിച്ചുപരിശോധിച്ച ശേഷം മാത്രം ഫോർവേഡ് ചെയ്യുക.

3) സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ നൽകുന്നവർ ആയത് ലഭിച്ചു കഴിഞ്ഞാൽ ആ വിവരം 
അറിയിക്കുകയോ, സന്ദേശങ്ങൾ പിൻവലിക്കുകയോ ചെയ്യുക.

4) കഴിവതും ഔദ്യോഗിക സന്ദേശങ്ങൾ മാത്രം പങ്കുവെക്കുക

5) അനാവശ്യ പോസ്റ്റുകൾ ഒഴിവാക്കുക.

തെറ്റായസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്.

ഓർക്കുക നമ്മൾ ഒരു ദുരന്തമുഖത്താണു. 

മുൻ മാതൃകകൾ ഇല്ലാത്ത തരം വലിയൊരു രക്ഷാ പ്രവർത്തനത്തിനിടയിലാണു നാം.
ജീവൻരക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാവുക.. ദുരിതബാധിതരെ സഹായിക്കുക. 
ഉത്തരവാദിത്വത്തോടെ ഒത്തൊരുമിച്ച്‌ നമുക്ക്‌ ഈ പ്രതിസന്ധി ഘട്ടം അതിജീവിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.