ഒക്ടോ 15: യോഹ 14:18-24 സ്‌നേഹവും ദൈവൈക്യവും

”ഞാനും അവനെ സ്‌നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും” (14:21). സ് നേഹം അനുഭവിക്കുന്നവനാണ് ദൈവത്തെ അറിയുന്നതെന്നാണ് യേശു പഠിപ്പിക്കുന്നത്. സ്‌നേഹി ക്കുന്നവനാണ് ദൈവം സ്വയം വെളിപ്പെടുത്തി ക്കൊടുക്കുന്നത്. നിന്റെ ജീവിതത്തില്‍ നീ സ്‌നേഹം മറ്റുള്ളവര്‍ക്ക് കൊടുക്കുക, സ്‌നേഹം സ്വീകരിക്കുക. അപ്പോള്‍ നീ ദൈവത്തെ അറിയുന്ന വനായിത്തീരും. യഥാര്‍ത്ഥ ഭക്തന്‍ യഥാര്‍ത്ഥ പ്രണയിയായിരിക്കുമെന്നര്‍ത്ഥം. ഇന്ന് സഭ ഓര്‍മ്മിക്കുന്ന ആവിലാവിലെ അമ്മത്രേസ്യാ അത്തരത്തിലുള്ള ഒരു പുണ്യവതിയായിരുന്നു. ദൈവത്തില്‍ നിന്ന് അകന്നുപോയ ഒരു കാലഘട്ടത്തെ മുഴുവന്‍ ദൈവത്തിങ്കലേക്ക് തിരികെയെത്തിക്കാന്‍ വിശുദ്ധ അമ്മത്രേസ്യായ്ക്ക് കഴിഞ്ഞത് ദൈവത്തെ അവര്‍ യഥാര്‍ത്ഥത്തില്‍ അറിഞ്ഞതുകൊണ്ടായിരുന്നു. നമുക്കിടയില്‍ ജീവിച്ച് കടന്നുപോയ രാമപുരത്തെ വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചനും ദൈവത്തെ അറിയുകയും ദൈവം അറിയുകയും ചെയ്ത വ്യക്തിയായിരുന്നു.
15 ശനി മൂശ ഒന്നാം ശനി
ആവിലായിലെ വി. ത്രേസ്യ
വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍  (16 ഞായര്‍)
നിയ 11:1317 കര്‍ത്താവിന്റെ കല്പനകള്‍ പാലിക്കുക.
ഏശ 61:1011 ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും.
കൊളോ 2:203:4 ഞാന്‍ മിശിഹായോടൊപ്പം ഉയിര്‍പ്പിക്കപ്പെടും.
യോഹ 14:18-24 സ്‌നേഹവും ദൈവൈക്യവും

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.