9 ഒക്ടോ.:മത്തായി 24: 15-28 നീ വിശുദ്ധസ്ഥലത്താണ്

ഭീകരദുരന്തങ്ങളെക്കുറിച്ചാണ് ഇന്നത്തെ വചനം. വിനാശത്തിന്റെ അശുഭലക്ഷണം വിശുദ്ധ സ്ഥലത്ത് നില്‍ക്കുന്നത് ഒരു സൂചനയായിട്ടാണ് ഈശോ പറയുന്നത്. ഓരോന്നിനും ഓരോ സ്ഥാനമുണ്ട്. വിശുദ്ധിയുള്ളത് എല്ലാം വിശുദ്ധ സ്ഥലത്താണ് നില്‍ക്കേണ്ടത്. ഞാന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് തിരിച്ചറിഞ്ഞാല്‍ ഞാന്‍ രക്ഷയിലാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അശുദ്ധ സ്ഥലത്ത് നിന്ന്  വിശുദ്ധ സ്ഥലത്തേക്ക് അധികം ദൂരമില്ല. അത് ഒരുപക്ഷേ  നിന്റെ ഒരു നല്ല തീരുമാനത്തിന്റെ, നല്ല ചിന്തയുടെ, പുതിയൊരു ചുവടുവയ്പിന്റെ അത്രയും ദൂരമേയുള്ളൂ. പൂര്‍വ്വപിതാവായ അബ്രാഹത്തെ നാം പ്രത്യേകം ഓര്‍ക്കുന്ന ദിനമാണിന്ന്. അദ്ദേഹം വിശുദ്ധ സ്ഥലത്ത് വ്യാപരിച്ച വിശുദ്ധ വ്യക്തിത്വമാണ്. വിശ്വാസത്തിന്റെ പിതാവായ അബ്രാഹത്തെപ്പോലെ ദൈവതിരുമനസ്സിന് സ്വയം വിട്ടുകൊടുത്താല്‍ അനേകരുടെ മാതൃകയും ആശ്രയവുമായി നമ്മളും മാറും.

9 ഞായര്‍
യാക്കോ 5:1-6
മത്തായി 24: 15-28

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.