ലത്തീൻ: ഏപ്രിൽ 25 വ്യാഴം, മർക്കോ. 16: 15-20 പ്രേഷിതദൗത്യം

ഇന്ന് വി. മർക്കോസ് സുവിശേഷകന്റെ തിരുനാൾ സഭ കൊണ്ടാടുന്നു. അപ്പസ്തോലഗണത്തിൽ ഇല്ലായിരുന്നെങ്കിലും ക്രിസ്തുവിന്റെ സുവിശേഷത്തെ ആദ്യമായി ചിട്ടപ്പെടുത്തിയവൻ എന്ന നിലയിൽ ഈ സുവിശേഷകൻ അറിയപ്പെടുന്നു. തങ്ങളുടെ കൂടെനടന്ന ക്രിസ്തുവിന്റെ, കുരിശുമരണത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള പ്രവചനങ്ങൾ പലപ്പോഴും കേട്ടെങ്കിലും ഉത്ഥാനത്തിനുശേഷം, ഉത്ഥിനായ ക്രിസ്തുവിനെപ്പറ്റി അവരിൽ അത്ര വിശ്വാസം ഇല്ലായിരുന്നു. അതുകൊണ്ടാണ് ക്രിസ്തു അവരെ കുറ്റപ്പെടുത്തുന്നത്. എങ്കിലും ആ അപ്പസ്തോലികദൗത്യം ക്രിസ്തു അവരെ ഏല്പിക്കുകയാണ് – “ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക” എന്ന്.

ഒരോ ക്രൈസ്തവനും ഏല്പിക്കപ്പെട്ടിരിക്കുന്ന പ്രേഷിതദൗത്യം ഇതാണ്, ക്രിസ്തുവിന്റെ സുവിശേഷത്തെ/ ഉത്ഥാനത്തെ പ്രഘോഷിക്കുക എന്നത്. ആ ദൗത്യം സാധ്യമാകണമെങ്കിൽ നമ്മിലും അടിയുറച്ച ക്രിസ്തുവിശ്വാസം രൂപപ്പെടണം. എങ്കിലേ, ക്രിസ്തുവിന്റെ സുവിശേഷത്തെ പൂർണ്ണമായി മറ്റുള്ളവർക്കു പകരാൻ നമുക്കു സാധ്യമാകൂ.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.