ലത്തീൻ: ഏപ്രിൽ 24 യോഹ. 12: 44-50 ദൈവത്തിന്റെ സാക്ഷികളാകാൻ.

ക്രിസ്തു, താൻ ആരെന്നും താൻ ഈ ലോകത്തിലേക്കു വന്നിരിക്കുക തന്റെ പിതാവിന്റെ നിയോഗത്താലാണെന്നും ഇന്നത്തെ വചനത്തിലൂടെ വെളിപ്പെടുത്തുകയാണ്; അതാണ് ക്രിസ്തു ഉച്ചത്തില്‍ വിളിച്ചുപറയുന്നതും. “എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല, എന്നെ അയച്ചവനിലാണ് വിശ്വസിക്കുന്നത്‌.” ക്രിസ്തു ജീവിച്ചതും പ്രവർത്തിച്ചതും അവസാനം മരണം കൈവരിച്ചതുമെല്ലാം ദൈവത്തിന്റെ ഹിതം തന്നിലൂടെ പൂർത്തിയാക്കാനായിരുന്നു.

ജീവിതത്തിൽ നാമും ഏറ്റെടുക്കേണ്ട വെല്ലുവിളിയാണ്, ദൈവഹിതത്തെ എന്റെ ജീവിതത്തിലൂടെ പൂർത്തിയാക്കാനാകുക എന്നത്. ക്രിസ്തുവിന്റെ അനുഗാമിയായി ജീവിക്കുമ്പോൾ നാം ഏറ്റെടുക്കേണ്ടതും പ്രവർത്തിക്കേണ്ടതുമായ വെല്ലുവിളി. അതു തന്നെയാവും ഇന്നത്തെ കാലഘട്ടത്തിലെ വലിയ വെല്ലുവിളിയും.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.