ഒക്ടോ. 20: ലൂക്ക 12:49-53 ശുദ്ധീകരിക്കുന്ന ദൈവം

സ്‌നാനം സ്വീകരിക്കാനും തീയിടാനും വന്നിരിക്കുന്നവനാണ് യേശു (12:49-50). സ്വയം ശുദ്ധീകരിക്കാനും മറ്റുള്ളവരെ പവിത്രീകരിക്കാനുമുള്ളവനാണവന്‍. സ്‌നാനശുദ്ധിയും അഗ്നിശുദ്ധിയും അവന്റെ രണ്ടു ഭാവങ്ങളാണ്. അവന്‍ സ്വീകരിക്കുന്ന സ്‌നാനം അവന്റെ മരണമാണ്. യഥാര്‍ത്ഥത്തില്‍, സ്വമരണത്തിലൂടെയാണ് അവന്‍ സകലരെയും അഗ്നിശുദ്ധി വരുത്തുന്നത്. നിന്റെ ആത്മദാനം തന്നെയായിരിക്കണം മറ്റുള്ളവരെ ശുദ്ധീകരിക്കാനുള്ള നിന്റെ മാര്‍ഗ്ഗം. ഈശോയുടെ സ്‌നാനം വഴി (മരണം) ലോകം മുഴുവനും അവന്‍ അഗ്നിശുദ്ധി വരുത്തി (പരിശുദ്ധാത്മ അഭിഷേകം). ഈശോയുടെ രക്ഷാകര രഹസ്യങ്ങളെ കൗദാശികമായി അനുഭവിക്കുന്ന നാമും, അനുദിന സഹനങ്ങളെ (മരണാനുഭവം) പരിശുദ്ധാത്മ നിറവിനുള്ള ഉപാധിയായി സ്വീകരിക്കണം.

20 വ്യാഴം
എഫേ 3:2-12
ലൂക്ക 12:49-53 ശുദ്ധീകരിക്കുന്ന ദൈവം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.