സീറോ മലങ്കര. മാര്‍ച്ച്- 13. മാര്‍ക്ക്‌ 2: 13-17. പാപികള്‍ക്ക് ദൈവത്തെ വേണം

രോഗികള്‍ക്ക് വൈദ്യനെ ആവശ്യമുള്ളതുപോലെ പാപികള്‍ക്ക് ദൈവത്തെ ആവശ്യമാണ്. പാപത്തിന്റെ വഴിയേ നടന്ന ലേവി ഈശോയുടെ വഴിയെ അനുഗമിക്കുമ്പോള്‍ അവനൊരു ശിഷ്യനായി തീരുന്നു. ഈശോ വന്നത് പാപികളെ വിളിക്കാനാണ  അവര്‍ക്കാണ് അവനെ ആവശ്യം. ഈശോ വന്നിരിക്കുന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്- എനിക്കു വേണ്ടിയും. നീ ഒരു പക്ഷെ പലവിധ പാപങ്ങള്‍ക്ക് അടിമയും, അതിനെയോര്‍ത്ത് വിഷമിക്കുന്നവനുമായിരിക്കും. വിഷമിക്കരുത് അവന്‍ വന്നിരിക്കുന്നത് നിനക്കുവേണ്ടി കൂടിയാണ്. പാപികളെ അവന്‍ വിളിക്കുന്നു. ആ വിളി കേട്ട് അവനെ അനുഗമിച്ചാല്‍ അവന്റെ ശിഷ്യനായിത്തീരാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.