മാർപാപ്പായോടൊപ്പം നമ്മുക്ക് പ്രാർത്ഥിക്കാം

ഈശോയോടൊപ്പം സുപ്രഭാതം

കാരുണ്യനിധിയായ ദൈവമേ, വി. പീറ്റർ ക്ലാവറിന്റെ തിരുനാൾ ദിനത്തിൽ, ആത്മാക്കളുടെ രക്ഷയ്ക്കായി, അക്ഷീണം പ്രയ്നിച്ച അനന്യസാധാരണമായ വിശുദ്ധന്റെ മാതൃകയെ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു. ഓരോ മനുഷ്യ വ്യക്തിയിലും അന്തർലീനമായിരിക്കുന്ന മനുഷ്യ മഹിമയെ ആദരിച്ചുകൊണ്ട് ലോക രക്ഷയ്ക്കായി അധ്വാനിക്കാൻ ഞങ്ങളെ പ്രാപ്തരാക്കണേ. ഇന്നത്തെ ഞങ്ങളുടെ ജീവിതം, പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി സമർപ്പിക്കുന്നു.

നന്മ നിറഞ്ഞ മറിയമേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

ദൈവഹിതം നിറവേറ്റാൻ, സ്വന്തം ആഗ്രഹങ്ങളെ മനുഷ്യൻ ത്യജിക്കണം, എത്രത്തോളം സ്വന്തം ആഗ്രഹങ്ങളിൽ മരിക്കുന്നുവോ, അത്രത്തോളം ദൈവത്തിനായി അവൻ ജീവിക്കും. (വി. പീറ്റർ ക്ലാവെർ)

ഈശോയോടൊപ്പം രാത്രി

“നിന്റെ സഹോദരന്റെ കണ്ണിലെ കരടു നീ കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണത്തെ ഗൗവ്വനിക്കാതിരിക്കുകയും ചെയ്യുന്നതെന്ത്?” ലൂക്കാ 6:31.
നല്ല ദൈവമേ, നിന്റെ മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്യാൻ ഈ ദിനത്തിൽ, എന്നെ പ്രാപ്തരാക്കിയതിനു ഞങ്ങൾ നന്ദി പറയുന്നു. ഇന്നേ ദിവസം മറ്റുള്ളവരെ എന്നേക്കാൾ വില കുറഞ്ഞവരായി കണക്കാക്കി, എന്റെ ബലഹീനതകളെ അംഗീകരിക്കാതെ, പ്രവർത്തിച്ചതിനെപ്രതി എന്നോട് ക്ഷമിക്കണമേ. നാളെ ഞാൻ വേദനിപ്പിച്ചവരോട് ക്ഷമ ചോദിച്ചു കൊണ്ട്, മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കാൻ എന്നെ അനുവദിക്കേണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.