ആഗമനകാലം എന്താണ്?

ക്രിസ്തുമസിനു ഒരുക്കമായി അതിനു മുമ്പുള്ള നാലാഴ്ച ലോകമെമ്പാടുമുള്ള നിരവധി ക്രൈസ്തവ വിഭാഗങ്ങൾ ആഗമനകാലം അഥവാ “Advent” ആഘോഷിക്കുന്നു.

Advent എന്ന ഇംഗ്ലീഷ് പദം adventus, എന്ന ലത്തീൻ പദത്തിൽ നിന്നാണു ഉത്ഭവിച്ചത്. ആഗമനം അല്ലങ്കിൽ വരവ് എന്നാണ് ഈ വാക്കിന്റെ അർത്ഥം. ക്രിസ്തുമസിനു മുന്നോടിയായുള്ള ഈ കാലഘട്ടത്തിൽ യേശുവിന്റെ വരവിനെയാണു ഇതു സൂചിപ്പിക്കുന്നു.

വിശുദ്ധ ജറോം ബെബളിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്ത രചിക്കുമ്പോൾ പറൂസിയാ parousia എന്ന ഗ്രീക്കു വാക്കു വിവർത്തനം ചെയ്യാൻ adventus എന്ന വാക്കാണു ഉപയോഗിച്ചത്. പറൂസിയ എന്ന വാക്കു സമയത്തിന്റെ പൂർത്തിയിലുള്ള യേശുവിന്റെ രണ്ടാം വരവിനെയും സൂചിപ്പിക്കുന്നുണ്ട്.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഈ രണ്ടു അർത്ഥങ്ങളെയും സ്ഥിരീകരിച്ചു പഠിപ്പിക്കുന്നുണ്ട്.

“സഭ ഓരോ വർഷവും ആഗമന കാലത്തിൽ ആരാധനക്രമം ആഘോഷിക്കുമ്പോൾ, പുരാതന കാലം മുതലേ മിശിഹായെ പ്രതീക്ഷിച്ചിരിക്കുന്നതിനെയാണു അവൾ വെളിപ്പെടുത്തുന്നത്. രക്ഷകന്റെ ആദ്യ വരവിൽ ജനം സുദീർഘമായി ഒരുങ്ങിയതു പോലെ, വിശ്വാസികൾ അവന്റെ രണ്ടാമത്തെ ആഗമനത്തിനായി – അവരുടെ ആദമ്യമായ ആഗ്രഹം നവീകരിക്കുന്നു.” (CCC 524).

യേശു ആഗമന കാലത്തു വീണ്ടും വരും എന്ന ഒരു പാരമ്പര്യം ആദിമ സഭയിലുണ്ടായിരുന്നു. യേശുവിന്റെ വരവിനായി നമുക്കു ഹൃദയത്തെ ഒരുക്കാം.

തുടരും…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.