വെനീസിലെ വനിതാ തടവുകാരുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് പാപ്പ

ജയിൽ പുതിയ തുടക്കങ്ങളുടെ സ്ഥലമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ഫ്രാൻസിസ് പാപ്പ വെനീസിലെ വനിതാ തടവുകാരുമായി കൂടിക്കാഴ്ച നടത്തി. വെനീസിലെ ജുദേക്ക ദ്വീപിലെ തടവറയിൽ കഴിയുന്ന വനിതാ തടവുകാരുമായാണ് മാർപാപ്പ ഏപ്രിൽ 28-ന് കൂടിക്കാഴ്ച്ച നടത്തിയത്.

“ആരും ആരുടെയും അന്തസ്സ് എടുത്തു കളയരുത്. ഭൗതികവും ധാർമികവുമായ ഒരു പുനർജന്മത്തിന്റെ ഇടമാണിത്. അതിനാൽ, ഒറ്റപ്പെട്ടു പോകാതെ പരസ്പര ബഹുമാനത്തിലൂടെയും അന്യോന്യം കഴിവുകൾ പരിപോഷിപ്പിക്കുന്നതിലൂടെയും ഇതു സാധ്യമാക്കാം”- മാർപാപ്പ അനുസ്മരിപ്പിച്ചു. തടവുകാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ എടുത്തുപറഞ്ഞുകൊണ്ട് മാനുഷികവും ആത്മികവും സാംസ്കാരികവും തൊഴിൽപരവുമായ വളർച്ചയ്ക്ക് സഹായകരമായ സാഹചര്യങ്ങളും പുനരൈക്യത്തിനുള്ള അവസരങ്ങളും ഒരുക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.