‘ഒന്നും മുമ്പത്തെപ്പോലെ ആകില്ല’: ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ്

ഒന്നും മുമ്പത്തെപ്പോലെ ആകില്ലെന്നും ഞങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും ക്ലേശകരമായ പരീക്ഷണമാണ് ഈ യുദ്ധമെന്നും ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല. ഒക്‌ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേൽ – ഹമാസ് യുദ്ധം 200 ദിവസങ്ങൾ പിന്നിടുന്ന സാഹചര്യത്തിലാണ് കർദിനാൾ പിസബല്ല ഇപ്രകാരം പങ്കുവച്ചത്.

“ഇത് ഞങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും വലിയ പരീക്ഷണമാണിത്. ഒരു കാര്യം ഉറപ്പാണ്. ഒന്നും മുമ്പത്തെപ്പോലെ ആകില്ല. യുദ്ധത്തിന്റെ ദുരന്തങ്ങൾ അനുദിനം അരങ്ങേറുമ്പോൾ ഈ കൊടുങ്കാറ്റിനെ നേരിടാനുള്ള മികച്ച ആയുധം പ്രാർഥന മാത്രമാണ്”- കർദിനാൾ പങ്കുവച്ചു. യുദ്ധത്തിന്റെ ഈ നാളുകളിൽ വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ നൽകിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പ സമാധാനത്തിന്റെ സാന്നിധ്യമായിരുന്നെന്നും ദിവസേനയുള്ള ഫോൺ കോളുകളിലൂടെ ആശ്വാസം നല്കിയിരുന്നെന്നും കർദിനാൾ പിസബല്ല കൂട്ടിക്കിച്ചേർത്തു.

ഈ ആറ് മാസത്തിനുള്ളിൽ സംഭവിച്ചതെല്ലാം ഇരുകൂട്ടർക്കും നഷ്ടമാണ് നൽകിയിട്ടുള്ളത്. യുദ്ധം തുടരുക എന്നതിലുപരി സ്വയം പുനർവിചിന്തനം നടത്തി യുദ്ധം ഒഴിവാക്കേണ്ടത് അവശ്യമാണെന്നുകൂടി കർദിനാൾ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.