വെനീസ് സന്ദർശിച്ച് ഫ്രാൻസിസ് പാപ്പാ

ഏപ്രിൽ 28 ന് രാവിലെ പാപ്പാ വത്തിക്കാനിൽ നിന്ന് ഹെലിക്കോപ്റ്റർ മാർഗം വെനീസിലെത്തി. വെനീസിലെ അന്താരാഷ്ട്ര കലാപ്രദർശനത്തിൽ പങ്കെടുക്കുന്ന കലാകാരന്മാരുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. ഫ്രാൻസീസ് പാപ്പായുടെ പ്രഥമ വെനീസ് സന്ദർശനയിരുന്നു ഇത്.

‘ക്രിസ്തുവിൻറെ സ്നേഹത്തിൽ നിലനിൽക്കുക’ എന്നതാണ് ഈ യാത്രയുടെ മുദ്രാവാക്യം. വത്തിക്കാനിൽ നിന്ന് അഞ്ഞൂറിലേറെ കിലോമീറ്റർ അകലെ ഇറ്റലിയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന വെനീസിൽ പാപ്പാ എട്ടുമണിയോടെ എത്തി. പാപ്പാ സ്ത്രീകളുടെ തടവറ സന്ദർശിക്കുകയും അവരെ സംബോധനചെയ്യുകയും ചെയ്തു. അതിനു ശേഷം പാപ്പാ വെനീസിലെ അന്താരാഷ്ട്ര കലാപ്രദർശനത്തിനെത്തിയിരിക്കുന്ന കലാകാരന്മാരുമായി വിശുദ്ധ മഗ്ദലനയുടെ ദേവാലയത്തിൽ വച്ച് കൂടിക്കാഴ്ച നടത്തി.

തുടർന്ന് പാപ്പാ ആരോഗ്യനാഥയുടെ ബസിലിക്കയിലെത്തുകയും ബസിലിക്കാങ്കണത്തിൽ വച്ച് യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതിനുശേഷം, പാപ്പാ, വെനീസിലെ വിഖ്യാതമായ വിശുദ്ധ മർക്കോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിലെത്തുകയും അവിടെ ദിവ്യബലി അർപ്പിക്കുകയും വിശുദ്ധ കുർബ്ബാനയുടെ അവസാനം ബസിലിക്കയിലുള്ള വിശുദ്ധ മർക്കോസിൻറെ തിരുശേഷിപ്പു വണങ്ങുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.