നവംബര്‍ 5: മത്തായി 13: 24-30 കളയും വിളയും 

കര്‍ഷകന്റെ മനസ്സാണ് ദൈവത്തിന്. ഒരു നല്ല കര്‍ഷകന്റെ മുഖമുദ്രയാണ് ക്ഷമ. കാത്തിരിക്കുന്നവനാണ് ദൈവം. കളകള്‍ നശിപ്പിക്കുമ്പോള്‍ വിള നഷ്ടപ്പെട്ടാലോ എന്ന കരുതല്‍ കളകള്‍ക്കാശ്വാസമല്ല. കളകളെ കാത്ത് ഒടുങ്ങാത്ത അഗ്നിയിരിപ്പുണ്ട്. ദൈവം വിതച്ച വിത്താണോ സാത്താന്‍ വിതച്ച വിത്താണോ നിന്നില്‍ കൂടുതല്‍ വിളയുന്നത്? കള അഗ്നിക്കും ഗോതമ്പു ധാന്യപ്പുരയ്ക്കുമുള്ളതാണ്. അഗ്നി നരകമെന്നും ധാന്യപ്പുര സ്വര്‍ഗ്ഗമെന്നും ധ്യനിക്കുമ്പോള്‍ നിന്റെ ജീവിതത്തെ തെളിഞ്ഞു കാണാന്‍ നിനക്ക് കഴിയുന്നുണ്ടോ?

ഫാ. ബിബിന്‍ പറേക്കുന്നേല്‍ ലാസലൈറ്റ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.