സീറോ മലങ്കര ഫെബ്രുവരി 17; യോഹ. 4:46-54 സഞ്ചാരി 

സുവിശേഷത്തിലെ യേശു സഞ്ചാരിയാണ്. ഇത്തവണ യൂദയായില്‍നിന്നും സമറിയ വഴി ഗലീലിയിലേക്കാണ് സഞ്ചാരം. സമറിയായിലെ സിക്കാര്‍ പട്ടണത്തിലെ സ്ത്രീയുമായുള്ള സംഭാഷണത്തിലൂടെ അവളും നാട്ടുകാരും യേശുവില്‍ വിശ്വസിച്ചു. ഗലീലിയയില്‍ എത്തിയപ്പോള്‍ രാജഭൃത്യന്റെ മകനെ സുഖപ്പെടുത്തിയതിലൂടെ ആ കുടുംബം മുഴുവനും വിശ്വാസത്തിലേക്കു വന്നു. സഞ്ചാരത്തിനിടയില്‍, പറഞ്ഞ വാക്കിലൂടെയും ചെയ്ത അടയാളങ്ങളിലൂടെയും മനുഷ്യരെ ”പിടിക്കുക”യാണ് യേശു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.