നവംബര്‍ 16: മത്താ 16, 21 – 28 ദൂരെപ്പോകേണ്ട സാത്താനും ചാരെനില്‌ക്കേണ്ട ശിഷ്യനും

സ്വയരക്ഷ തേടല്‍, ആഗ്രഹപൂര്‍ത്തീകരണം, സ്വയം സാക്ഷാത്കാരം – ഇവ മനുഷ്യന്റെ അടിസ്ഥാന ചോദനകള്‍. ക്രിസ്തുശിഷ്യനോ ദൈവരാജ്യത്തെപ്രതിയും കുടുംബം, സഭ, സമൂഹം എന്നിവയെ കരുതിയും സഹനങ്ങളേറ്റെടുത്ത് അടിസ്ഥാന ചോദനകള്‍കൂടിയും ത്യജിക്കാന്‍ സന്നദ്ധനായിരിക്കേണ്ടവന്‍. അല്പം മുന്‍പ് വരെ ശിമയോന്‍ ക്രിസ്തുവിന് ഉറച്ച പാറയായിരുന്നു – ജീവിക്കുന്ന ദൈവത്തിന്‍ പുത്രനായി അവിടുത്തെ തിരിച്ചറിഞ്ഞ
പ്പോള്‍. പക്ഷേ തന്നെ സഹനദാസനായി സ്വീകരിക്കാന്‍ വൈമുഖ്യം കാട്ടിയ നിമിഷം കര്‍
ത്താവിനു മുന്നില്‍ ശിമയോന് കൈവന്നത് സാത്താന്റെ രൂപവും ഭാവവും. കാരണം സമ്പല്‍സമൃദ്ധിയും സുഖൈശ്വര്യങ്ങളും തരുന്ന ദൈവത്തെ സ്‌നേഹിക്കുകയും സഹ
നങ്ങള്‍ തരുന്ന തമ്പുരാനെ തള്ളുകയും ചെയ്യുന്നതിലെ വീഴ്ച്ച വിശ്വാസരാഹിത്യത്തി
ന്റേതാണ്. ഇങ്ങനെ സഹനങ്ങളെ ഒഴിവാക്കി സുഖം തേടുന്ന ഏതൊരുവനിലും സാത്താ
നുണ്ട്; സഹനച്ചൂടില്‍ കുരിശെടുത്ത് മുന്നേറുന്നവനിലോ ശിഷ്യനും.

ഫാ. ജോസഫ് ഇലഞ്ഞിമറ്റം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.