യുദ്ധം തുടരാൻ മറ്റൊരു വിശുദ്ധ സ്വർഗ്ഗത്തിൽ

ഉപവിയുടെ യുദ്ധം തുടരാൻ മറ്റൊരു വിശുദ്ധ സ്വർഗ്ഗത്തിൽ

ഉപവിയുടെ മാലാഖമാർക്കെതിരെ ഇടുങ്ങിയ മുൻ വിധികളോടെ  സ്വയം നീതിപീഠമായി വിധി പ്രസ്താവിച്ചവരും കളിയാക്കിയവരും ഒരു മാലാഖ പറന്നകന്നതു കാണാൻ  മറന്നു. ഉപവിയുടെ സഹോദരിമാരിൽ ഒരാളായ സി. ജോൺ ബർക്കുമാൻസ് കുറച്ചു ദിവസങ്ങൾക്കു മുമ്പ് കൽക്കത്തയിലെ മദർ ഹൗസിൽ നിര്യാതയി.

സിസ്റ്റർ ജോണിന്റെ മരണവാർത്തയറിഞ്ഞ് കൽക്കത്തയിൽ നിന്നു പ്രസദ്ധീകരിക്കുന്ന ദ ടെലഗ്രാഫ് പത്രത്തിന്റെ ലേഖകൻ ബാറി ഒബ്രായിൻ ഇങ്ങനെ കുറിച്ചു: The fight is on, another ‘saint’ in heaven! (യുദ്ധം തുടരുന്നു, മറ്റൊരു വിശുദ്ധ സ്വർഗ്ഗത്തിൽ)

വി. മദർ തെരസാ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിൽ 1955 സർവ്വ സുഖങ്ങളും ഉപേക്ഷിച്ച് പാവപ്പെട്ടവരെ ശുശ്രൂഷിക്കാൻ ഇറങ്ങിത്തിരിച്ച 58 യുവതികളിൽ ഒരാളാണ് സ്വർഗ്ഗത്തിലേക്കു പറന്ന സി. ജോൺ ബർക്കുമാൻസ്

കൽക്കത്തയിലെ തെരുവോരങ്ങളിലെ ചപ്പുചവറുകൾക്കിടയിൽ നിന്നു നവജാത ശിശുക്കളെ കോരിയെടുത്തു പൊൻ മുത്തം നൽകിയിരുന്ന അമ്മമാരെ കണ്ടിരുന്നെങ്കിൽ, ദുർഗന്ധം വമിക്കുന്ന കുഷ്ഠരോഗികളെ കൈയ്യിലെടുത്തു ശുശ്രൂഷിക്കുന്നതു കണ്ടിരുന്നെങ്കിൽ നാം അറിയാതെ മനം മാറിയേനെ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 4500 ഉപവിയുടെ മാലാഖമാർ ജാഗ്രതയോടെ കാവൽ നിൽക്കുന്നതല്ലേ മനുഷ്യകുലത്തിന്റെ ഭാഗ്യം. വിശക്കുന്നവനു അപ്പമായി നഗ്നനു ഉടുപ്പായി, അഭയാർത്ഥിക്കു
അഭയമായി, ആർക്കും വേണ്ടാത്തവന്റ ആവേശമായി, ഉപവിയുടെ സഹോദരിമാർ ഉണ്ട് എന്നതല്ലേ മാനവരാശിയുടെ ഭാഗ്യം

ആഗ്ലോ ഇന്ത്യൻ ദമ്പതികളായ പേഴ്സിയുടെയും – ആലീസി ന്റെയും മൂത്ത മകളായിരുന്നു ജൂണാ. ചാൾസ് വിക്ടർ റെഗ്ഗി ഒലിവർ എന്നിവർ സഹോദരങ്ങളായിരുന്നു. പിതാവ് പേഴ്സി മാക്ഫാർല ണ്ടും സഹോദരങ്ങൾ നാലുപേരും ഇന്ത്യൻ റെയിൽ വേയിൽ ഡ്രൈവർമാരായിരുന്നു.

പതിനേഴാം വയസ്സിലാണ് ജൂണാ മിഷനറീസ് ഓഫ് ചാരിറ്റി യിൽ അംഗമാകുന്നത്. പിന്നിടുള്ള അറുപത്തി മൂന്നു വർഷങ്ങൾ ദരിദ്രരിൽ ദരിദ്രർക്കു വേണ്ടി ആയിരുന്നു.

ജോൺ ബർക്കുമാൻസമ്മയുടെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത ബാറി ഒബ്രിയൻ നിശബ്ദ പ്രാർത്ഥന ഇപ്രകാരമായിരുന്നു : “ദൈവമേ സമ്പൂർണ്ണഹൃദയത്തോടെ പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്കായി പ്രതിഫലേച്ഛ ഇല്ലാതെ ശുശ്രൂഷ ചെയ്യാൻ ധാരാളം യുവതികളെ മിഷനറീസ് ഓഫ് ചാരിറ്റി ക്കു നൽകണമേ ”

ചില ചോദ്യങ്ങളും ബാറി യുടെ മനസ്സിൽ ഉയർന്നു വന്നു

വെല്ലുവിളിയും ഭാരം നിറഞ്ഞതുമായ കുരിശു വഹിക്കുന്നതു അവർ ഇനിയും തുടരുമോ?

വിധിക്കപ്പെടാനും കളിയാക്കപ്പെടാനും ആക്രമിക്കപ്പെടാനും അവർ  ഇനിയും  നിന്നു കൊടുക്കുമോ?

സ്നേഹിക്കുന്നതും പരിപാലിക്കുന്നതും ശുശ്രൂഷിക്കുന്നതും അവർ തുടരുമോ?

എല്ലാത്തിനും ഒത്തരം ഒന്നു മാത്രം തുടരും.

പ്രാർത്ഥന സ്നേഹം, പരിപാലന കരുതൽ തുടങ്ങിയ ആയുധങ്ങൾ കൊണ്ട് അവർ യുദ്ധം തുടരും.

ഉപവിയുടെ സഹോദരിമാർക്കു മാധ്യസ്ഥത്തിനായി മറ്റൊരു വിശുദ്ധ കൂടി സ്വർഗ്ഗത്തിൻ കിട്ടിയിക്കുന്നു. സി. ജോൺ ബർക്കുമാൻസ് എന്ന ജൂണാ മാക്ഫാർലർഡ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.