ക്രിസ്മസ് അനുഭവവേദ്യമാക്കാന്‍ 10 പരിശോധനകള്‍

ക്രിസ്മസ് ഇതാ അടുത്തെത്തിയിരിക്കുന്നു. പക്ഷേ, ഈശോയെ സ്വീകരിക്കാന്‍ ഞാന്‍ എന്തുമാത്രം ഒരുങ്ങി?

10 സുവിശേഷ വാക്യങ്ങളിലൂടെ കടന്നുപോയി നമുക്ക് ആത്മപരിശോധന നടത്താം.

1. ഗബ്രിയേല്‍ മാലാഖയെപ്പോലെ ഞാനും സദ്‌വാര്‍ത്തകളാണോ പറയുന്നത്? (ലൂക്കാ 1:28). 

gabriel

2. മറിയത്തെപ്പോലെ ഞാനും ഈശോയെ ഉള്‍ക്കൊള്ളാന്‍ ഹൃദയം ഒരുക്കിയോ? (ലൂക്കാ 1:38). 

christmas lifeday2

3. യൗസേപ്പിനെപ്പോലെ ഞാനും ദൈവഹിതത്തിന് കാതോര്‍ക്കുന്നുണ്ടോ? (മത്താ 1:20). 

christmas lifeday3

4. പുല്‍കൂടുപോലെ ഞാനും ഈശോയ്ക്ക് പിറക്കാന്‍ ഇടം ഒരുക്കിയോ?  (ലൂക്കാ 2:7).

christmas lifeday4

5. ദൂതരേപ്പോലെ ആലപിക്കാന്‍ ഞാനും സമാധാന സന്ദേശം എഴുതിയോ? (ലൂക്കാ 2:14).

christmas lifeday5

6. ജ്ഞാനികളെപ്പോലെ ഞാനും കാഴ്ചയര്‍പ്പിക്കാന്‍ നിക്ഷേപപാത്രങ്ങള്‍ ഒരുക്കിയോ? (മത്താ 2:1). 

christmas lifeday6

7. നക്ഷത്രത്തെപ്പോലെ ഞാനും പുല്‍ക്കൂടു ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങിയോ? (മത്താ 2:2). 

star

8. ഇടയരെപ്പോലെ ഞാനും ഈശോയെ കാണാന്‍ എളിമയില്‍ വളര്‍ന്നോ? (ലൂക്കാ 2:15).

Angel appearing to Shepherds

9. ശിമയോനെപ്പോലെ ഞാനും ഈശോയെ എടുക്കാന്‍ സ്വയം ഒരുങ്ങിയോ? (ലൂക്കാ 2:28). 

christmas lifeday9

10. അന്നയെപ്പോലെ ഞാനും ഈശോയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയോ? (ലൂക്കാ 2:38). 

 

ഈ ആത്മപരിശോധന നമ്മെ കൂടുതല്‍ നല്ല രീതിയില്‍ ക്രിസ്മസിന് ഒരുങ്ങാന്‍ സഹായിക്കട്ടെ.

ഫാ. തോമസ് പെരുമ്പട്ടിക്കുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.