സീറോ മലബാർ സെപ്റ്റംബര്‍ 1 മത്താ 13:44-51 സ്വര്‍ഗരാജ്യം ലഭിക്കണമെങ്കില്‍

സ്വര്‍ഗരാജ്യം എന്നാല്‍ നീ എത്തിച്ചേരേണ്ട അവസ്ഥ. അവിടെ നീ എത്തിച്ചേരണമെങ്കില്‍, അതു നീ നേടണമെങ്കില്‍ നീയും എന്തൊക്കെയോ വില്‍ക്കാനുണ്ട് എന്ന സാരം. ഏറ്റവും വലിയത് നേടിയെടുക്കാന്‍ മറ്റുള്ളതെല്ലാം വിറ്റെറിയണമെന്ന വചനത്തിന്റെ ശാഠ്യഭാവത്തോട് നമ്മുടെ പ്രതികരണം എന്താണ്? ഏറ്റവും നല്ലതിനെ നേടിയെടുക്കാന്‍ ബാക്കി അവശേഷിക്കുന്നതിനെ ബലികഴിക്കാന്‍ നമുക്ക് സാധിക്കുമോ? ഏറ്റവും നല്ലതിനെ നേടാന്‍ ബാക്കി എല്ലാം ഉപേക്ഷിക്കാന്‍ നമ്മള്‍ തയാറാകാത്തതാണ് നമ്മുടെ പ്രശ്നം.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.