സന്യാസിനിമാരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീം കോടതി

ആശുപത്രിയിൽ ജോലി ചെയ്യുന്ന രണ്ടു സന്യാസിനിമാരുടെ അറസ്റ്റ് തടഞ്ഞു സുപ്രീം കോടതി. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 40 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സെഹോർ പട്ടണത്തിലെ സെന്റ് ജോസഫ് ചേംബറി സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിലുള്ള പുഷ്പ് കല്യാൺ ആശുപത്രിയിൽ ജോലി ചെയ്യുന്ന സന്യാസിനിമാരുൾപ്പെടെ മൂന്നു പേരുടെ അറസ്റ്റ് ആണ് കോടതി തടഞ്ഞത്. ആശുപത്രിയിൽ എത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചു എന്ന വ്യാജ ആരോപണത്തെ തുടർന്നുള്ള നടപടിയിൽ ആണ് കോടതി മൂന്നു പേർക്കും ജാമ്യം അനുവദിച്ചത്.

2020 ഡിസംബർ പത്തിനാണ് സംഭവം നടന്നത്. ആശുപത്രിയിൽ പ്രസവത്തിനിടെ ഭാരതീയ ജനതാ പാർട്ടി നേതാവിന്റെ ഭാര്യ പ്രതീശ ശർമ മരിച്ചതിനെത്തുടർന്നാണ് ഇവർക്കുമേൽ കുറ്റാരോപണം നടത്തിയത്. മൂന്ന് പേരുടെയും ജാമ്യാപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി നിരസിച്ചതിനെതിരെ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

84 -കാരിയായ ഗൈനക്കോളജിസ്റ്റായ സിസ്റ്റർ ജോസഫ് 4,981 നോർമൽ പ്രസവങ്ങളും 1,577 സിസേറിയൻ കേസുകളും നടത്തി പരിചയമുണ്ടായിരുന്നു. കൂടാതെ മെഡിക്കൽ രംഗത്ത് 51 വർഷത്തെ പരിചയവും ഉണ്ടായിരുന്നു. സിസ്റ്റർ തയ്യിൽ 72 കാരിയായ അനസ്തെറ്റിസ്റ്റാണ്. അൻസാരി യുനാനി മെഡിസിൻ, സർജറി എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.