അനുദിന ജപമാല പ്രാർത്ഥന 7 കാരണങ്ങൾ

അനുദിന ജപമാല പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കാൻ വിശുദ്ധ ലൂയിസ് ഡി മോൺ ഫോർട്ട് നൽകുന്ന 7 കാരണങ്ങൾ.

മരിയ വിജ്ഞാനത്തെക്കുറിച്ചും ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചും ധാരാളം എഴുതിയിട്ടുള്ള എഴുത്തുകാരനാണ് വിശുദ്ധ ലൂയിസ് ഡി മോൺ ഫോർട്ട്. ലൂയിസിന്റ പ്രസിദ്ധമായ ജപമാലയുടെ രഹസ്യം (The Secret of the Rosary) എന്ന ഗ്രന്ഥഥത്തിൽ എന്തുകൊണ്ട് കത്തോലിക്കർ എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കണം എന്നതിന് എഴു കാരങ്ങൾ നൽകുന്നു.

1) ജപമാല പ്രാർത്ഥനാ പടിപടിയായി യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിപൂർണ്ണ ജ്ഞാനം നമുക്കു നൽകുന്നു.

2) പാപങ്ങൾ കഴുകിക്കളഞ്ഞ് നമ്മുടെ ആത്മാക്കളെ പവിത്രീകരിക്കുന്നു.

3) നമ്മുടെ ശത്രുക്കൾക്കുമേൽ വിജയം നേടിത്തരുന്നു.

4) പുണ്യം പരിശീലിക്കുന്നതിനുള്ള എളുപ്പവഴിയാണ് ജപമാല പ്രാർത്ഥന.

5) നമ്മുടെ രക്ഷകനായ യേശുവിനോടുള്ള സ്നേഹത്താൽ നമ്മെ കത്തി ജ്വലിപ്പിക്കും

6) ജപമാല പ്രാർത്ഥന കൃപയാലും അനുഗ്രഹങ്ങളാലും നമ്മെ സമ്പന്നരാക്കും.

7) ജപമാല ദൈവത്തോടും സഹോദരങ്ങളോടു മുള്ള നമ്മുടെ കടങ്ങൾ വിട്ടുന്നതിനു സഹായിക്കുകയും, അത്യുന്നതനായ ദൈവത്തിൽ നിന്നു എല്ലാവിധത്തിലുള്ള കൃപകളും നേടിത്തരുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.