സീറോ മലങ്കര. ജനുവരി-18 മത്താ 24: 45-51 വിവേകമുള്ള വിശ്വസ്തനാകുക

ദൈവം നിന്നെ കാണുന്നത് വിശ്വസ്തനും വിവേകിയുമായിട്ടാണ്. അതിനാലാണ് ദൈവം നിനക്ക് ഈ ജീവിതത്തില്‍ ഒരുപാടുപേരെ ഏല്‍പ്പിച്ചു തന്നിരിക്കുന്നത്. വിശ്വസ്തതയോടെ അവരെ ശുശ്രൂഷിക്കുകയും അവര്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്യുമ്പോള്‍ നിന്നെ ദൈവം വലിയകാര്യങ്ങള്‍ക്കായി തിരഞ്ഞെടുക്കും. വിവേകത്തോടെ യജമാനന്‍റെ വരവിനായി ഒരുങ്ങിയിരിക്കണം. നിന്റെ ഇഷ്ട്ടത്തിനും സുഖത്തിനുമനുസരിച്ച് നിന്റെ ജീവിതത്തെ നയിക്കുമ്പോള്‍ കപടനാട്യക്കാരുടെ കൂടെ എണ്ണപ്പെടുകയാണ്. ജീവിതത്തില്‍ നിന്ന് വിലാപങ്ങളും പല്ലുകടികളും മാറ്റണമെങ്കില്‍ ദൈവം ഏല്‍പ്പിച്ചുതന്നവര്‍ക്കുവേണ്ടി വിശ്വസ്തതയോടെ ജീവിക്കണം. കപടനാട്യക്കാരുടെ കൂട്ടത്തില്‍ ചേര്‍ക്കപ്പെടാതിരിക്കാന്‍ എന്റെ ഇഷ്ട്ടത്തെക്കാള്‍ കര്‍ത്താവിന്റെ ഹിതം നടപ്പില്‍ വരാന്‍ വിശ്വസ്തതയോടും വിവേകത്തോടും കൂടെ ജീവിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.