ഡിസംബര്‍ 12: മത്താ. 21,23-27 ഉത്തരമില്ലാ ചോദ്യം 

പല അനുഭവങ്ങള്‍ക്ക് ശേഷവും ക്രിസ്തുവിന്റെ അധികാരം ചോദ്യം ചെയ്യപ്പെടുന്നു. ദൈവത്തിന്റെ  അധികാരത്തെ ചോദ്യം ചെയ്യുന്നത് ധിക്കാരമാണ്. അധികാരത്തെ, അഹങ്കരിക്കാനും, അടിച്ചമര്‍ത്താനും ഉപയോഗിച്ചവര്‍ക്ക് ഈശോയുടെ ശുശ്രൂഷാപരമായ അധികാരം അസ്വസ്തത സൃഷ്ടിക്കുന്നുണ്ട്. ക്രിസ്തുവിനെ ആശയക്കുഴപ്പത്തിലാക്കി, അവനെ ജനങ്ങളില്‍ നിന്നും അകറ്റാനും ഉന്മൂലനം ചെയ്യാനുമുള്ള ചിലരുടെ തന്ത്രങ്ങള്‍ക്ക് മറുപടി പറയാതെ, ചോദ്യം ചെയ്തവരെ മറുചോദ്യമെറിഞ്ഞ് സന്നിഗ്ദാവസ്ഥയിലാക്കി ക്രിസ്തു. അര്‍ഹിക്കാത്ത ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്ന് മറുപടി തിരയേണ്ടതില്ലെന്ന് ക്രിസ്തു ഓര്‍മ്മിപ്പിക്കുന്നു. ചില ചോദ്യങ്ങളുടെയും സംശയങ്ങളുടെയും പിന്നിലെ പ്രേരണ അജ്ഞതയല്ല, അഹങ്കാരവും ദുഷ്ടതയുമാണ്. ദൈവത്തെപ്പോലും പാവയായിക്കാണുന്ന മനുഷ്യരോട് തര്‍ക്കിച്ച് സമയം പാഴാക്കാതെ ദൈവകല്‍പ്പനകള്‍ പാലിച്ച്, ദൈവത്തിന്റെ നല്ല മക്കളാകാം.

ഫാ. ജോയി ജെ. കപ്പൂച്ചിന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.