യേശുവിനെ ലോകത്തിന് വെളിപ്പെടുത്തുകയെന്നത് സഭയുടെ പരമപ്രധാന ലക്‌ഷ്യം: കർദിനാൾ ഫെർണാണ്ടോ ഫിലോനി

വിവിധങ്ങളായ പ്രവൃത്തികളിലൂടെ സ്നേഹനിധിയായ യേശുവിനെ ലോകത്തിനു വെളിപ്പെടുത്തുകയാണ് സഭയുടെ പരമപ്രധാനമായ ലക്ഷ്യമെന്നു വത്തിക്കാന്‍ സുവിശേഷവല്‍ക്കരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവന്‍ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനി പറഞ്ഞു.

നാഗസാക്കി കത്തീഡ്രൽ ദേവാലയത്തിൽ ദിവ്യബലി മദ്ധ്യേനൽകിയ സന്ദേശത്തിലാണ് അദ്ദേഹം സഭയുടെ സുവിശേഷദൌത്യത്തെ കുറിച്ചു സംസാരിച്ചത്. പാവപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും കാര്യത്തിൽ സഭ പ്രത്യേകം ശ്രദ്ധാലുവാണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

മനുഷ്യനെ പാപങ്ങളിൽ നിന്ന് രക്ഷിക്കാനായി മനുഷ്യരൂപം സ്വീകരിച്ച ദൈവ പുത്രനാണു യേശു. എന്നാൽ ഈ സത്യം മനസിലാക്കാതെ സഭയെ മതപരിവർത്തനത്തിലുള്ള ഒരു മാർഗ്ഗം മാത്രമായി കാണുന്ന പ്രവണതയാണ് ഇന്ന് ഉള്ളതെന്നും ഇതിലൂടെ സഭയുടെ പOനങ്ങളും ദൗത്യങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫ്രാൻസിസ് സേവ്യറിന്റെ മിഷൻ പ്രവർത്തനങ്ങളെ ഓർമിപ്പിച്ച അദ്ദേഹം  യേശുവിന്റെ രക്ഷാകരദൗത്യമാണ് ജപ്പാനിൽ സുവിശേഷം പ്രഘോഷിച്ച മിഷണറിമാർ തങ്ങളുടെ ജീവത്യാഗം വഴി അറിയിച്ചതെന്നും അഭിപ്രായപ്പെട്ടു.  ജപ്പാനിലെ തന്റെ സന്ദർശനത്തോടനുബന്ധിച്ചാണ് അദ്ദേഹം നാഗസാക്കിയിലെ കത്തീഡ്രൽ ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.