വി. ഔസേപ്പിതാവിനോടുള്ള ജപം

നീതിമാന്‍  എന്ന് വി.ഗ്രന്ഥം ഉദ്‌ഘോഷിക്കുന്ന വി. ഔസേപ്പേ, അങ്ങുന്ന് ദൈവ സ്‌നേഹത്തിലും, സേവനത്തിലും വിശ്വസ്തനും വിവേകിയുമായി ജീവിച്ചു. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അലട്ടിയപ്പോഴും പ്രതിസന്ധികള്‍ ജീവതത്തില്‍ പ്രത്യക്ഷപെട്ടപ്പോഴും അങ്ങുന്ന് ദൈവത്തോട് വിസ്വസ്തനയിരിന്നു. അദ്ധ്വാനിച്ചും ജോലി ചെയ്തും അങ്ങുന്ന് കുടുംബ സംരക്ഷണത്തില്‍ പ്രദര്‍ശിപ്പിച്ച ഉത്തരവധിത്വബോധം ഞങ്ങള്‍ക്കു മാതൃകയായിരിക്കട്ടെ. ഉത്തമ കുടുംബ പലകാ ഞങ്ങളുടെ കുടുംബത്തേയും, കുടുംബാംഗങ്ങളെയും പാലിക്കണമേ. ഞങ്ങളുടെ മരണനേരത്ത് അങ്ങയുടെ പ്രിയപത്‌നിയോടും വത്സലസുതനോടും കൂടെ ഞങ്ങളുടെ സഹായത്തിന് വരികയും ചെയ്യണമേ. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.