നവംബർ മാസത്തിലെ മാർപാപ്പയുടെ പ്രാർത്ഥനാ നിയോഗങ്ങൾ

സാർവ്വത്രികമായ പ്രാർത്ഥനാ  നിയോഗംഅഭയാർത്ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങൾക്കുവേണ്ടി

വലിയ തോതിൽ അഭയാർത്ഥികളെയും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും  സ്വീകരിക്കുന്ന രാജ്യങ്ങൾക്ക് അവരുടെ പ്രയ്നങ്ങൾക്കു ഐക്യദാർഢ്യത്തോടെയുള്ള  പിന്തുണ ലഭിക്കുവാൻ വേണ്ടി നമുക്കു പ്രാർത്ഥിക്കാം.

സുവിശേഷവത്കരണത്തിനായുള്ള  നിയോഗം: വൈദികരുടെയും അല്മായരുടെയും യോജിച്ചുള്ള പ്രവർത്തനത്തിനു വേണ്ടി

ഇടവകളിൽ പുരോഹിതന്മാരും, അല്മായ വിശ്വാസികളും ദൈവജനത്തിന്റെ ശുശ്രൂഷക്കായി  നിരുത്സാഹപ്പെടുത്തലിന്റെ പ്രലോഭങ്ങൾക്കു വഴങ്ങാതെ യോജിച്ചു പ്രവർത്തിക്കാൻ നമുക്കു പ്രാർത്ഥിക്കാം.

പ്രാർത്ഥന

ദയാനിധിയായ ദൈവമേ, നിന്റെ നാമത്തിൽ പല തവണ യുദ്ധം നടത്തിയ ഒരു ലോകത്താണ് ഞങ്ങൾ ജീവിക്കുന്നത്. നിന്റെ  നിയമങ്ങളോട് ചിലർ അനുസരണക്കേടു കാണിച്ചതിനാൽ, ആയിരക്കണക്കിനു ജനങ്ങൾ സ്വന്തം ജീവന്റെയും  കുടുംബത്തിന്റെയും സുരക്ഷയ്ക്കായി  സ്വന്തം ദേശം ഉപേക്ഷിക്കുവാൻ നിർബദ്ധിതരായി. അഭയാർത്ഥികളെ സ്വീകരിക്കുവാനും അവരുടെ ജീവിതങ്ങളെ പടുത്തുയർത്തുവാനും ഞങ്ങളുടെ ഹൃദയങ്ങൾ തുറക്കണമേ. ഈ മാസം ഇടവകളിൽ പുരോഹിതന്മാരും, അല്മായ വിശ്വാസികളും ദൈവജനത്തിന്റെ ശുശ്രൂഷക്കായി  നിരുത്സാഹപ്പെടുത്തലിന്റെ പ്രലോഭങ്ങൾക്കു വഴങ്ങാതെ യോജിച്ചു പ്രവർത്തിക്കാനും നമുക്കു പ്രാർത്ഥിക്കാം. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ …

നന്മ നിറഞ്ഞ മറിയമേ ….

പിതാവിനും, പുത്രനും പരിശുദ്ധാത്മാവിനും…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.