മാർപാപ്പായൊടൊപ്പം നമുക്ക് പ്രാർത്ഥിക്കാം

ഈശോയോടൊപ്പം സുപ്രഭാതം

ദയാനിധിയായ പിതാവേ, നിന്റെ മുമ്പിൽ നിശബ്ദതയോടെ ഞാൻ ഇന്നേ ദിവസം ആരംഭിക്കുന്നു. മറ്റുള്ളവരോടുള്ള നിന്റെ അനുകമ്പയുടെ ദൗത്യത്തിന്  എന്നെ സംലഭ്യനാകാൻ  നി സഹായിക്കണമേ. എന്റെ ഓരോ ഹൃദയസ്പന്ദനവും, ചിന്തകളും, ഇന്നേദിനത്തിലെ ഏറ്റവും ചെറിയ ജോലികൾ പോലും നിനക്ക് ഞാൻ സമർപ്പിക്കുന്നു. മാനവരാശി നേരിടുന്ന വെല്ലുവിളികൾക്ക് നേരെ എന്റെ ഹൃദയം തുറക്കാൻ പരിശുദ്ധാത്മാവേ  എന്നെ സഹായിക്കണേ. ഇന്നത്തെ എന്റെ പ്രാർത്ഥനയും ജീവിതവും പരിശുദ്ധ മാർപാപ്പായുടെയും ഈ മാസത്തെ നിയോഗങ്ങൾക്കായി  ഞാൻ സമർപ്പിക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“വിശുദ്ധരാകാൻ ഭയപ്പെടരുത്” (വി.ജോൺ പോൾ രണ്ടാമൻ പാപ്പ).

 ഈശോയോടൊപ്പം രാത്രി

“വരുവിൻ, നമുക്കു കർത്താവിനു സ്തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂർവ്വം പാടിപ്പുകഴ്ത്താം .” (സങ്കീ: 95:2). ദൈവമേ ഇന്നേ ദിനം നിന്നിൽ നിന്നു സ്വീകരിച്ച എല്ലാ നന്മകളെയും പ്രതി, പ്രത്യേകമായി എന്റെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും ക്രിസ്തുവിനെ മറ്റുള്ളവർക്കു നൽകാൻ സാധിച്ചതിനു  ഞാൻ അങ്ങേക്ക്   നന്ദി പറയുന്നു. ഒരു വിശുദ്ധനാകാൻ/ വിശുദ്ധയാകാൻ ഞാൻ ഭയപ്പെട്ടതിനും, നിന്റെ വചനത്തിനു നേരെ എന്റെ ഹൃദയം കഠിനമാക്കിയതിനും ഞാൻ മാപ്പു ചോദിക്കുന്നു. ഈ രാത്രി നി എന്നോടൊപ്പം ഉണ്ടാവണേ.  നാളെ നിന്നിലുള്ള വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും വളരാൻ  എനിക്ക് കൃപതരണമേ .  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.