ഡിസംബര്‍ – 8 ലുക്കാ 1: 46-56 മറിയത്തിന്റെ സ്‌തോത്രഗീതം 

മറിയത്തിന്റെ സന്ദര്‍ശനം എലിസബത്തിന്റെ സന്തോഷത്തിലേക്കും ആ സന്തോഷം മറിയത്തിന്റെ സ്തോത്രഗീതത്തിലേക്കും നയിക്കുന്നു. പരിശുദ്ധാത്മാവിനെ വഹിച്ചുള്ള സന്ദര്‍ശനങ്ങള്‍ സന്തോഷത്തിലേക്ക് നയിക്കും. ആ സന്തോഷം ഒന്നിച്ച്  കര്‍ത്താവിന് നന്ദി പറയാന്‍ നമ്മെ ഒരുക്കും. നമ്മള്‍ ഒരുപാട് സന്ദര്‍ശനങ്ങള്‍ നടത്താറുണ്ട്. ആ സന്ദര്‍ശനങ്ങള്‍ എത്രപേര്‍ക്ക് സന്തോഷം കൊടുക്കുന്നുണ്ട്, സന്തോഷത്തില്‍ നിന്ന് ദൈവസ്തുതിയിലേക്ക് നയിക്കുന്നുണ്ട്. ആത്മാവും ആത്മാര്‍ത്ഥതയുമില്ലാത്ത സന്ദര്‍ശനങ്ങള്‍ കടമ കഴിക്കല്‍ മാത്രമാണ്. മറിയത്തെപ്പോലെ നമ്മുടെ സന്ദര്‍ശനങ്ങള്‍. സന്തോഷത്തിലേക്ക് നയിക്കട്ടെ. അങ്ങനെ ഒന്നിച്ച് ദൈവത്തിന് സ്തുതി പാടാന്‍ നമുക്ക് കഴിയട്ടെ.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.