ലത്തീൻ: മെയ് 08 ബുധൻ, യോഹ. 16: 12-15 സത്യത്തിന്റെ സാക്ഷികൾ

വി. യോഹന്നാന്റെ സുവിശേഷം 16-ാം അധ്യായം 12 മുതൽ 15 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. തന്റെ ശിഷ്യർക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നതും ജീവിതത്തിൽ സത്യത്തിന്റെ പാതയിൽ ചരിക്കാൻ സത്യാത്മാവ് ശക്തി നല്കമെന്നും ക്രിസ്തു പഠിപ്പിക്കുകയാണ്. ബെനഡിക്ട് 16-ാമൻ പാപ്പാ പറയുന്നു: “പരിശുദ്ധാത്മാവ് നമ്മെ ദൈവത്തിന്റെ/ സത്യത്തിന്റെ കണ്ണുകളിലൂടെ നമ്മിലേക്കും മറ്റുള്ളവരിലേക്കും ലോകത്തിലേക്കും നോക്കാൻ പഠിപ്പിക്കും.”

അസത്യവും അനീതിയും നിറഞ്ഞ ലോകത്തിൽ സ്വാർഥതകളെ മാറ്റി ദൈവത്തിനായി പ്രവർത്തിക്കാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരായ നാം. ക്രിസ്തുവിന് സാക്ഷ്യം നല്കാൻ സത്യത്തിന്റെ പാതകളെ നമുക്ക് കൂട്ടുപിടിക്കാം. അങ്ങനെ ആത്മാവിൽ പ്രചോദിതരായി സത്യത്തിന്റെ പ്രഘോഷകരാകാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.