സ്വിസ് ഗാർഡിന്റെ പുതിയ വൈസ് കമാൻഡറെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാനിലെ സ്വിസ് ഗാർഡിന്റെ പുതിയ വൈസ് കമാൻഡറെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ലെഫ്റ്റനന്റ് കേണൽ പദവിയുള്ള 31 -കാരനായ ലോയിക് റോസിയറെയാണ് പാപ്പാ നിയമിച്ചത്. റോസിയർ വൌഡ് 2012 മുതൽ 2014 വരെ സ്വിസ് സൈന്യത്തിന്റെ ഹാൽബർഡിയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2019 മുതൽ അദ്ദേഹം ‘ലെമാനിയ’ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. വത്തിക്കാൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ശേഷം, റോസിയർ സ്വിസ് കരസേനയിലായിരുന്നു. പിന്നീട് ഒരു സ്വകാര്യ സെക്യൂരിറ്റി സർവീസിൽ ജോലി ചെയ്ത ശേഷം, അദ്ദേഹം വൗഡ് പോലീസിലേക്ക് മാറുകയും അവിടെ അടുത്ത കാലം വരെ പോലീസ് ഇൻസ്പെക്ടറായി ജോലി ചെയ്യുകയും ചെയ്തു.

100-ലധികം സൈനികർ അടങ്ങുന്ന സ്വിസ് സൈന്യം, മാർപ്പാപ്പയുടെ സുരക്ഷ ഉറപ്പാക്കാനും, യാത്രകളിൽ അനുഗമിക്കാനും, അപ്പസ്തോലിക സിംഹാസനം ഒഴിഞ്ഞുകിടക്കുമ്പോൾ കർദിനാൾമാരെ സംരക്ഷിക്കാനുമുള്ളതാണ്. വത്തിക്കാനിലേക്കുള്ള പ്രവേശന കവാടങ്ങൾ അവർ നിയന്ത്രിക്കുകയും ചില സേവനങ്ങളുടെ ചുമതല വഹിക്കുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.