പിഴല ഇടവകയില്‍ വി. ഫ്രാന്‍സിസ് സേവ്യറിന്റെ തിരുന്നാളിന് തുടക്കം

പിഴല: പിഴല ഇടവക ശതോത്തര രജതജൂബിലി നിറവില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുന്നാളിന് തുടക്കം കുറിച്ച് കൊണ്ട് വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ റവ. മോന്സിഞോര്‍ മാത്യു ഇലഞ്ഞിമറ്റം പുതിയ കൊടിമരം ആശിര്‍വദിക്കുകയും കൊടി കയറ്റുകയും ചെയ്തു. തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി വചന പ്രഘോഷണം നടത്തുകയും ചെയ്തു. തിരുന്നാളിന് വികാരി ഫാ. റോബിന്‍സണ്‍ പനക്കലും പ്രസുദേന്തി വിന്‍സെന്‍റ് പുതുശ്ശേരിയും നേതൃത്വം നല്‍കുന്നു. 125 ഇടവക അംഗങ്ങള്‍ ആലപിച്ച മ്യൂസിക്‌നൈറ്റ്‌-2017 സംഗീത സംവിധായകന്‍ ശ്രീ. ജെറി അമല്‍ദേവ് ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.