നീ ദൈവമാണ്, ഞാൻ നീ സ്നേഹിക്കുന്ന ഒരു പാവം കുട്ടിയാണ്

അഴിമതി ദൈവദൂഷണത്തിന്റെ ഒരു രൂപമാണ് അതു പണാരാധനയിലേക്കും മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതിലേക്കും നയിക്കും. സാന്താ മാർത്തായിലെ പ്രഭാത ബലിയിൽ (24-11-2016) സംസാരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പ. ഇന്നത്തെ വചന വായനകൾ ലോകവസാനത്തെക്കുറിച്ചും, ന്യായവിധിയെക്കുറിച്ചും, വിശ്വസ്തരായ മനുഷ്യർക്കു ദൈവം നൽകുന്ന രക്ഷയെക്കുറിച്ചും ഉള്ളതായിരുന്നു. അഴിമതിയാണ് വലിയ നഗരമായ ബാബിലോണിന്റെ പതനത്തിലേക്കു നയിച്ചതെന്നു പാപ്പ പറഞ്ഞു.

അഴിമതി ദൈവദൂഷണപരമായ ഒരു ജീവിത രീതിയാണ്. അത് ബാബിലോണിൻെറയും ലൗകീക ജീവിതത്തിന്റെയും ഭാഷയാണ്. അഴിമതി ദൈവദൂഷണത്തിന്റെ ഒരു രൂപമാണ്. അവിടെ ദൈവത്തിനു സ്ഥാനമില്ല, സമ്പത്തിന്റെ ദൈവങ്ങൾക്കേ സ്ഥാനമുള്ളു,  സുഖം മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതിന്റെ ഫലമാണ്. ശക്തരെ പ്രലോഭിപ്പിക്കുന്ന ഈ സുഖലോലുപത.

വെളിപാടു പുസ്തകത്തിൽ ബാലിലോണിന്റെ പതനം, -അതിന്റെ ദുരഭിമാനത്തിന്റെയും, അഹങ്കാരത്തിന്റെയും തിന്മയുടെതുമായ സാമ്രാജ്യത്തിന്റെ പതനം –  മാലാഖയുടെ വിജയ കീർത്തനത്തിൽ  പ്രഖ്യാപിച്ചതുപോൽ  തകർക്കപ്പെട്ടു. തിന്മ നിറഞ്ഞ സംസ്കാരത്തിന്റെ അധപതനം മാലാഖമാർ വിജയാഹ്ലാദമാക്കിയതിനു വിപരീതമായി രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിനു സ്വന്തം എന്നു പ്രകീർത്തീക്കുന്ന വലിയൊരു ജനസമൂഹത്തിന്റെ മഹത്തരമായ ദൈവ  സ്തുതിയുടെ  മറ്റൊരു ശക്തമായ ശബ്ദമുണ്ട് ഇവിടെ എന്നു ഫ്രാൻസീസ് പാപ്പ പറഞ്ഞു. ഇത് ദൈവജനത്തിന്റെ ശബ്ദമാണ് അവർ രക്ഷപ്പെടുന്നതു പാപികളയതിനാലാണ് അല്ലാതെ അഴിമതിക്കാരായതുകൊണ്ടല്ല.

യേശു ക്രിസ്തുവിനോടു ക്ഷമ ചോദിക്കേണ്ടതു എങ്ങെനെയന്നറിയുന്നവനും  അവനിൽ രക്ഷ  അന്വേഷിക്കുന്നവനുമായ പാപി ദൈവത്തെ ആരാധിക്കാൻ പഠിക്കുന്നു, ക്രൈസ്തവർക്കു ഇതു അത്ര എളുപ്പമുള്ള കാര്യമല്ലന്നിരിക്കലും.

നമുക്കു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പ്രാർത്ഥനയിൽ നമ്മൾ നല്ലവരാണ്, പക്ഷേ നമ്മൾ ദൈവത്തെ സ്തുതിക്കാൻ പഠിക്കണം. അതു ഇപ്പോൾ പഠിക്കുന്നതാണ് നല്ലത് അല്ലാതെ അവസാന കാലം വരുമ്പോൾ ധൃതിയിൽ പഠിക്കുകയല്ല വേണ്ടത്. സക്രാരിക്കു മുന്നിൽ വെറുതെ: ”നീ ദൈവമാണ്, ഞാൻ നീ സ്നേഹിക്കുന്ന ഒരു പാപം കുട്ടിയാണ്” എന്ന പറഞ്ഞു പ്രാർത്ഥിക്കുന്നതിന്റെ മനോഹാരിത പാപ്പാ എടുത്തു പറഞ്ഞു.

അവസാനം പാപ്പ വായനയിലെ മൂന്നാമത്തെ ശബ്ദത്തെക്കുറിച്ചു സംസാരിച്ചു. എഴുത്തുകാരന്റെ ചെവിയിൽ മാലാഖ മന്ത്രിക്കുന്ന സ്വരം: “കുഞ്ഞാടിന്റെ വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാൻമാർ.” ദൈവത്തിന്റെ ക്ഷണം ഒരിക്കലും ഒരു കരച്ചിലല്ല മറിച്ച് അതു ഹൃദയത്തിൽ മുഴങ്ങുന്ന മൃദുസ്വരമാണ്. ഏലിയായോടു ദൈവം സംസാരിച്ച സ്വരം പോലെ. ദൈവം ഈ രീതിയിൽ നമ്മുടെ ഹൃദയങ്ങളോടു സംസാരിക്കുമ്പോൾ അതു നിശബ്ദമായ ഒരു ശാസോച്ഛാസംപോലെയാണ്.

യേശുവിന്റെ ഉപമ അനുസരിച്ച് വിവാഹ വിരുന്നിനുള്ള ക്ഷണം നമ്മുടെ രക്ഷയാണ്. ക്ഷണിക്കപ്പെട്ടവരിൽ നല്ലവരും ചിത്ത വ്യക്തികളും, അന്ധരും, കേൾവിയില്ലാത്തവരും മുടന്തരും ഉണ്ടായിരുന്നു. ഹൃദയത്തിൽ എളിമയുള്ള നമ്മൾ പാപികൾ പറയണം ” ഞാൻ ഒരു പാപിയാണ്, ദൈവം എന്നെ രക്ഷിക്കും”.

സുവിശേഷ ഭാഗം “ഈ അടയാളങ്ങൾ സംഭവിക്കാൻ ആരംഭിക്കുമ്പോൾ” – അതു അഹങ്കാരത്തിന്റെയും ദുരഭിമാനത്തിന്റെയും തകർച്ചയാണ് – എന്ന കാര്യം നമ്മെ ഓർമ്മപ്പെടുത്തി കൊണ്ടാണ്. നമ്മളോടു പറയുന്ന ഈ ദൈവ സ്വരം ശ്രവിക്കുവാൻ:   “വരിക വരിക വരിക വിശ്വസ്തരായ സേവകരെ -പാപികൾ പക്ഷേ വിശ്വസ്തർ – നമ്മുടെ ദൈവത്തിന്റെ വിവാഹവിരുന്നിനു വരുവിൻ.” ദൈവം നമുക്കു കൃപ നൽകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.