ദൈവ ഹൃദയത്തിൽ ശത്രുക്കളില്ല

ദൈവ ഹൃദയത്തിൽ ശത്രുക്കളില്ല ദൈവത്തിനു പുത്രന്മാരും പുത്രികളുമേയുള്ളു. വത്തിക്കാനിൽ പതിനേഴു പുതിയ കർദ്ദിനാളന്മാരുടെ സ്ഥാനാരോഹണത്തിൻ പരിശുദ്ധ പിതാവു ഫ്രാൻസീസ് പാപ്പ നടത്തിയ വചന സന്ദേശം

നമ്മൾ ഇപ്പോൾ കേട്ട  സുവിശേഷഭാഗം (cf. Lk 6:27-36) പലപ്പോഴും സമതല പ്രഭാഷണമായാണു പരാമർശിക്കുക. പന്ത്രണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുത്ത ശേഷം യേശു ശിഷ്യന്മാരോടൊപ്പം മലമുകളിൽ നിന്നിറങ്ങി, അവന്റെ വചനം ശ്രവിക്കുവാനും രോഗശാന്തി നേടുന്നതിനുമായി  തടിച്ചുകൂടിയ വലിയ ജനസമുഹത്തിലേക്കു വന്നു.  അപ്പസ്തോലന്മാരുടെ വിളി ഈ “യാത്ര തുടങ്ങലുമായി ” ബന്ധിപ്പിച്ചിരിക്കുന്നു, സമതലത്തിലിറങ്ങി വലിയ ജനസമൂഹവുമായി കൂടിക്കാഴ്‌ച നടത്തുന്നു. സുവിശേഷം പറയുന്നു പോലെ പീഡിതരായവരുമായുള്ള (cf. v. 18).   കൂടിക്കാഴ്ച.
അപ്പസ്തോലന്മാരെ മലമുകളിൽ നിർത്തുന്നതിനു പകരം അവരെ തിരഞ്ഞെടുത്തവൻ ജനങ്ങളുടെ ഹൃദയങ്ങളിലേക്കു നയിക്കുന്നു.  അവരെ പീഡിതരായവരുടെ നടുവിൽ, അനുദിന ജീവിതങ്ങളുടെ സമതലത്തിൽ നിർത്തുന്നു. കർത്താവ് അതുവഴി അപ്പസ്തോലന്മാരെയും നമ്മളെത്തന്നെയും യഥാർത്ഥ ഉന്നതി സമതലങ്ങളിൽ എത്തിച്ചേരുന്നതിലാണു കാണിക്കുന്നു കാരണം സമതലമാണ് നമ്മുടെ വിളിയുടെ ഉന്നതിയെപ്പറ്റി ഓർമ്മിപ്പിക്കുന്നത്: സ്വർഗ്ഗസ്ഥനായ പിതാവു കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരാകവിൻ (v. 36).

ഈ വിളിയെത്തുടർന്ന്, അപ്പസ്തോലന്മാരുടെ ദൈവവിളി അനുദിന ജീവിത സാഹചര്യങ്ങളിലൂടെ രൂപപ്പെടുത്താനായി നാലു പ്രമാണങ്ങൾ അഥവാ ഉപദേശങ്ങൾ ദൈവം നൽകുന്നു.  അവ ശിഷ്യത്വത്തിന്റെ പാതയെ രൂപപ്പെടുത്തുകയും മാംസം ധരിപ്പിക്കുകയും  പ്രത്യക്ഷമാക്കുകയും ചെയ്യും. അവ കരുണയുടെ നാലു പടവുകളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് നമുക്കു പറയാൻ കഴിയും: സ്നേഹിക്കുക, നന്മ ചെയ്യുക, അനുഗ്രഹിക്കുക, പ്രാർത്ഥിക്കുക. നിങ്ങൾ എല്ലാവരും ഇതിനോട് യോജിക്കും എന്നും അവയിൽ  യുക്തിസഹജമായ ചില കാര്യങ്ങൾ  കാണമെന്നു ഞാൻ വിശ്വസിക്കുന്നു.

ഈ നാലു കാര്യങ്ങൾ നമ്മുടെ സുഹൃത്തുക്കളോടും നമ്മളോട് അടുപ്പമുള്ളവരോടും നമ്മൾ ഇഷ്ടപ്പെടുന്നവരോടും നമ്മുടെതു പോൽ അഭിരുചിയും ശീലങ്ങൾ ഉള്ളവരോടും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയും.

ആരോടാണ് ഈ കാര്യങ്ങൾ ചെയ്യേണ്ടതെന്ന് യേശു പറയുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുക. ഇവിടെ അവൻ വളരെ വ്യക്തമായി പറയുന്നു. അവൻ വാക്കുകൾ വിഴുങ്ങുകയോ മയപ്പെടുത്തി പറയുകയാ ചെയ്യുന്നില്ല. യേശു നമ്മോടു പറയുന്നു.
“എന്‍െറ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാന്‍ പറയുന്നു, ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്‍മചെയ്യുവിന്‍; ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്‌ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍ “.(ലൂക്കാ 6:27-28)

നമ്മുടെ എതിരാളികളോ ശത്രുക്കളോ ആയി കരുതുന്ന വ്യക്തികളോട് ഇടപഴകുമ്പോൾ സ്വഭാവികമായി നാം ചെയ്യുന്ന കാര്യങ്ങളൊന്നമല്ല ഇത്.
അത്തരം സന്ദർഭങ്ങളിൽ നമ്മുടെ സ്വഭാവികമായ ആദ്യ പ്രതികരണം അവരെ  അവഗണിക്കുക, അപകീർത്തിപ്പെടുക, ശപിക്കുക എന്നതാണ്. പലപ്പോഴും അവരെ പൈശാചികമായി ചിത്രീകരിക്കും അവഗണിക്കാനായി വിശുദ്ധമായ ന്യായവാദങ്ങളും നിരത്തും.

നമ്മളെ എതിർക്കുന്ന ശത്രുക്കളോട്, നമ്മളെ വെറുക്കുന്നവരോട്, നമ്മളെ ശപിക്കുന്നവരോട്, നമ്മളെ പീഡിപ്പിക്കുന്നവരോട്  എന്താണ് ചെയ്യേണ്ടതെന്ന് യേശു വളരെ വ്യക്തമായി പറയുന്നു. നമ്മൾ അവരെ സ്നേഹിക്കണം അവർക്കു നന്മ ചെയ്യണം, അവരെ അനുഗ്രഹിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണം.

ഇവിടെ യേശുവിന്റെ  വലിയ  ഒരു സന്ദേശത്തിന്റെ മുഖമുദ്ര നമ്മൾതന്നെ അഭിമുഖീകരിക്കുന്നു. ഇവിടെയാണ് നമ്മുടെ സന്തോഷത്തിന്റെ ഉറവിടവും നമ്മുടെ ദൗത്യത്തിന്റെയും  സുവിശേഷം പ്രഘോഷിക്കുന്നതിന്റെയും ശക്തിയും. എന്റെ ശത്രു ഞാൻ തീർച്ചായും സ്നേഹിക്കേണ്ട വ്യക്തിയാണ്. ദൈവത്തിന്റെ ഹൃദയത്തിൽ ശത്രുക്കളില്ല. ദൈവത്തിനു പുത്രന്മാരും പുത്രികളുമേയുള്ളു.
മതിലുകൾ ഉയർത്തുന്നവരും, വേലികൾ പണിയുന്നവരും, ആളുകളെ വേർതിരിക്കുന്നവരുമാണ് നമ്മൾ. ദൈവത്തിന് എല്ലാവരും മക്കളാകയാൽ ആരെയും മാറ്റി നിർത്താനാവില്ല.   ദൈവസ്നേഹത്തിന് എല്ലാവരോടും വിശ്വസ്ത കാണിക്കുക എന്ന ഗുണമുണ്ട്. അത് യുക്തിക്കു നിരക്കാത്ത സ്നേഹമാണ്, തെറ്റുകൾ ചെയ്യുമ്പോൾ പോലും    നമ്മളെ ഒരിക്കലും ഉപേക്ഷിക്കാത്ത പൈതൃകമായ സ്നേഹമാണത്.   ലോകത്തെ സ്നേഹിക്കാൻ നമ്മുടെ പിതാവ് നമ്മൾ നന്മ ചെയ്യുന്നതു വരെ കാത്തിരുന്നില്ല. നമ്മളെ സ്നേഹിക്കാൻ നമ്മൾ പൂർണ്ണരാകുന്നതുവരെ അവൻ കാത്തിരുന്നില്ല, നമ്മളെ സ്നേഹിക്കാൻ തിരഞ്ഞെടുത്തുകൊണ്ട് അവൻ നമ്മളെ സ്നേഹിക്കുന്നു. അവൻ നമ്മളെ സ്നേഹിക്കുന്നു കാരണം അവൻ നമ്മളെ അവന്റെ പുത്രീ പുത്രന്മാരാക്കി. നമ്മൾ ശത്രുക്കളായിരുന്നപ്പോഴും അവൻ നമ്മളെ സ്നേഹിച്ചു.  (cf. Rom 5:10).

പിതാവിന്റെ എല്ലാ ജനങ്ങളോടുമുള്ള വ്യവസ്ഥകളില്ലാത്ത സ്നേഹം ആണ്  നമ്മുടെ പരിതാപകരമായ    – വിധിക്കുന്ന, ഭിന്നിപ്പിക്കുന്ന എതിർക്കുന്ന, ശിക്ഷിക്കുന്ന –  ഹൃദയങ്ങളുടെ  നവീകരണത്തിനുള്ള മുൻ വ്യവസ്ഥ.  അവനെ തിരസ്കരിക്കുന്നവരോടു പോലും  ദൈവം സ്നേഹം തുടരുമെന്ന അറിയുമ്പോൾ അത് അതിരുകളില്ലാത്ത ആത്മവിശ്വാസത്തിന്റെ ഉറവിടവും നമ്മുടെ ദൗത്യത്തിനു വേണ്ടിയുള്ള ഒരു ഉത്തേജനവുമായിരിക്കും. നമ്മുടെ കരങ്ങൾ എത്ര മലിനമായികൊള്ളട്ടെ, ദൈവത്തിന്  ആ കരങ്ങളിൽ അവൻ ആഗ്രഹിക്കുന്ന  ജീവൻ ചൊരിയാൻ വൈമനസ്യം കാണിക്കാൻ   കഴിയില്ല.

ഗുരുതരമായ ഗ്ലോബൽ പ്രശ്നങ്ങളുടെയും  വാദമുഖങ്ങളുടെയും യുഗമാണ് നമ്മുടേത്.
ധ്രുവീകരണവും ഒഴിവാക്കലും വളർന്നു വരുന്ന  ഒരു സമയത്തും,  അവ കലഹങ്ങൾ പരിഹരിക്കാൻ ഏക വഴിയായി പരിഗണിക്കുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഉദാഹരണത്തിന് എത്ര പെട്ടന്നാന്ന് നമ്മുടെ ഇടയിലുള്ളവർ അപരിചിതൻ, കുടിയേറ്റക്കാരൻ, അഭയാർത്ഥി എന്നി  അവസ്ഥയിലുള്ളവർ ഒരു ഭീഷണിയാവുകയും ശത്രുവിന്റെ പദവി ഏറ്റെടുക്കുകയും ചെയ്തത്.
അവർ വിദൂര ദേശത്തു നിന്നു വരുന്നു കൊണ്ട്, അവർക്ക് വ്യത്യസ്തമായ സമ്പ്രദായങ്ങൾ ഉള്ളതുകൊണ്ടു ശത്രുക്കളാകുന്നു. അവരുടെ ത്വക്കിന്റെ നിറം കൊണ്ട് , അവരുടെ ഭാഷകൊണ്ട്, അവിടെ സാമുഹിക ഗോത്രം കൊണ്ട് അവർ ശത്രുക്കളാകുന്നു.

അവർ വ്യത്യസ്തമായി ചിന്തിക്കുന്നതു കൊണ്ട് , വ്യത്യസ്തമായ വിശ്വാസമുള്ളതുകൊണ്ട് ശത്രുക്കൾ. നമ്മൾ മനസ്സിലാക്കാതെ തന്നെ ഈ രീതിയിലുള്ള ചിന്തകൾ നമ്മുടെ ജീവിതത്തിന്റെയും പ്രവർത്തികളുടെയും ഭാഗമാകുന്നു.  സകലതും സകലരും അങ്ങനെ കഠിന വിരോധനത്തിനു ഇന്ധനം നൽകുന്നു. പയ്യെ പയ്യെ നമ്മുടെ വിത്യാസങ്ങൾ വൈരാഗ്യത്തിന്റെയും ഭീഷണികളുടെയും അക്രമണത്തിന്റെയും ലക്ഷണങ്ങൾ കാട്ടുന്നു. കഠിന വിരോധത്തിന്റെയും ആക്രമണത്തിന്റെയും പകർച്ച വ്യാധി മൂലം എത്ര മുറിവുകളാണ് ആഴത്തിൽ വളർന്നത്, അത് നിസ്സഹായവരായ ഒരു പാടു മനഷ്യ വ്യക്തികളിൽ അടയാളങ്ങൾ അവശേഷിപ്പിച്ചട്ടുണ്ട് , കാരണം അവരുടെ ശബ്ദം,  നിസംഗതയുടെ ഈ രോഗലക്ഷണങ്ങൾ കൊണ്ട് നിശബ്ദമാക്കുകയാ ദുർബലമാക്കുകയോ ചെയ്തു.

അരക്ഷിതാവസ്ഥയുടെയും സഹനത്തിന്റെയും എത്രയെത്ര സാഹചര്യങ്ങളാണ് വർദ്ധിച്ചു വരുന്ന ജനങ്ങൾ തമ്മിലുള്ള, നമ്മുടെ ഇടയിയിലുള്ള വൈരാഗ്യത്തിൽ  വിതയ്ക്കപ്പെട്ടിരിക്കുന്നത്! ശരിയാണ് നമ്മൾ തമ്മിൽ ,നമ്മുടെ സമൂഹങ്ങളിൽ, നമ്മുടെ പുരോഹിതരിൽ, നമ്മുടെ സമ്മേളനങ്ങളിൽ. ധ്രൂവീകരണത്തിന്റെയും കഠിന വിരോധത്തിന്റെയും വൈറസ്  നമ്മുടെ ചിന്തയിലും മനോഭാവത്തിലും പ്രവർത്തിയിലും പ്രവേശിച്ചിരിക്കുന്നു. നമ്മൾ അതിൽ നിന്നു വിഷം ബാധിക്കാത്തവരല്ല. അത്തരം മനോഭാവങ്ങൾ നമ്മുടെ ഹൃദയങ്ങളിൽ ഇടം പിടിക്കാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം, കാരണം ഇതു കർദ്ദിനാളുമാരുടെ കൂട്ടായ്മയിലുടെ  പ്രത്യക്ഷമാകുന്ന സഭയുടെ സാർവ്വത്രികതക്കും മഹത്വത്തിനും എതിരാണ്. നമ്മൾ വിദൂരദേശങ്ങളിൽ നിന്നു വന്നിരിക്കുന്നു. നമുക്കു വ്യത്യസ്തമായ പാരമ്പര്യങ്ങൾ, നിറം, ഭാഷകൾ, സാമൂഹിക ചുറ്റുപാടുകൾ, വ്യത്യസ്തമായ ചിന്ത രീതികൾ, വ്യത്യസ്ത റീത്തുകളിലുള്ള  വിശ്വാസാഘോഷങ്ങൾ എന്നിവയുണ്ട് . ഇവയിലൊന്നു പോലും നമ്മളെ ശത്രുക്കളാക്കുന്നില്ല മറിച്ച് ഇതാണ് നമ്മുടെ  വലിയ സമ്പത്ത്.

പ്രിയ സഹോദരി സഹോദരന്മാരെ, യേശു മലമുകളിൽ നിന്നു താഴെയിറങ്ങൽ നിർത്തിയിട്ടില്ല. അവൻ  നമ്മുടെ ചരിത്രത്തിന്റെ ഇടനാഴികളിൽ കരുണയുടെ സുവിശേഷവുമായി പ്രവേശിക്കാൻ നിരന്തരം ആഗ്രഹിക്കുന്നു.  യേശു ആളുകൾ അധിവസിക്കുന്ന സമതലങ്ങളിലേക്കു നമ്മളെ വിളിക്കുന്നതും അയക്കുന്നതും തുടരുന്നു. നമ്മുടെ ജനങ്ങളെ പ്രത്യാശയിൽ നിലനിർത്താൻ അതു വഴി  അവർ അനുരജ്ഞനത്തിന്റെ അടയാളമായിത്തീരാൻ,  അതിനായി നമ്മുടെ ജീവിതം വ്യയം ചെയ്യാൻ അവൻ നമ്മളെ ക്ഷണിക്കുന്നതു തുടരുന്നു.  സഭയെന്ന നിലയിൽ മനുഷ്യമഹത്വം നിഷേധിക്കപ്പെട്ട നമ്മുടെ വളരെയധികം സഹോദരി സഹോദരന്മാരുടെ മുറിവുകൾ കാണാൻ നമ്മുടെ കണ്ണുകൾ തുറക്കാൻ അവൾ നിരന്തരം ആവശ്യപ്പെടുന്നു.

എന്റെ പ്രിയ സഹോദരന്മാരെ, പുതിയ കർദ്ദിനാൾമാരെ, സ്വർഗ്ഗത്തിലേക്കുള്ള യാത്ര സമതലങ്ങളിൽ ആരംഭിക്കുന്നു. അനുദിന ജീവിതം മുറിക്കുന്നതിലും പങ്കുവയ്ക്കുന്നതിലും വ്യയം ചെയ്യുന്നതിലും നൽകുന്നതിലും അടങ്ങിയിരിക്കുന്നു, നാം ആയിരിക്കുന്ന അവസ്ഥയിലുള്ള  നമ്മുടെ  ശാന്തമായ  അനുദിന ജീവിതത്തിൽ. നമ്മുടെ ഗിരിശൃംഖം സ്നേഹിക്കാനുള്ള ഈ ഗുണമാണ്. നമ്മുടെ ലക്ഷ്യവും അഭിലാഷവും ദൈവജനത്തോടൊപ്പം ഒന്നായിരിക്കാനാണ്, അനുരജ്ഞനത്തിനും ക്ഷമയ്ക്കും യോഗ്യതയുള്ള വ്യക്തികളാവുക എന്നതാണ് .

പ്രിയ സഹോദരന്മാരെ ഇന്ന് നിങ്ങളെല്ലാവരും സഭയുടെ ഹൃദയത്തിൽ നിങ്ങളുടെ ഹൃദയം പരിപോഷിപ്പിക്കുവാൻ  കടപ്പെട്ടിരിക്കുന്നു. ഇതു പിതാവിനെപ്പോലെ കരുണയുള്ളവരാകാനാണു വിളിക്കുന്നത്. ” ഇപ്പോൾ എന്തെങ്കിലും ശരിയായി നമ്മളെ ശല്യപ്പെടുത്തുന്നെങ്കിൽ,  നമ്മുടെ മനസാക്ഷിയെ പ്രശ്നത്തിലാക്കുന്നെങ്കിൽ,  അത് നമ്മുടെ ധാരാളം സഹോദരി സഹോദരന്മാരു  യേശുക്രിസ്തുമുമായുള്ള സുഹൃദ് ബന്ധത്തിൽ നിന്ന് ഉരുത്തിരിയുന്ന ശക്തിയോ, പ്രകാശമോ, ആശ്വാസമോ ഇല്ലാതെ ജീവിക്കുന്നു എന്ന വസ്തുതയാണ്. അവർക്കു വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെ സഹായമോ ജീവിതത്തിൽ അർത്ഥമോ ലക്ഷ്യമോ ഇല്ല. (Evangelii Gaudium, 49).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.