പ്രഭാത പ്രാര്‍ത്ഥന

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ,ആമ്മേന്‍

ഞങ്ങളുടെ സൃഷ്ടാവും പിതാവുമായ ദൈവമേ, ഈ സുപ്രഭാതത്തില്‍ ഞങ്ങളങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. പാപികളായ ഞങ്ങളെ അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് ആനയിച്ച കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് നന്ദി പറയുന്നു. ഇന്നത്തെ ഞങ്ങളുടെ എല്ലാ പ്രവൃത്തികളും ഞങ്ങള്‍ അങ്ങേക്കു കാഴ്ച വെയ്ക്കുന്നു. വിശ്വാസത്തോടും തീഷ്ണതയോടും കൂടി അങ്ങേക്കു വേണ്ടി ജോലി ചെയ്യുവാന്‍ ഞങ്ങളെ സഹായിക്കണമേ. ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളും വിജയിപ്പിക്കണമേ. ഞങ്ങളുടെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും പ്രകാശം വീശി ഞങ്ങളെ നയിക്കുകയും എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും നിന്നു ഞങ്ങളെ കാത്തു കൊള്ളുകയും ചെയ്യണമേ. മിശിഹായില്‍ എല്ലാം നവീകരിക്കുവാനും അങ്ങയെ മഹത്ത്വപ്പെടുത്തുവാനും ഞങ്ങളെ ശക്തരാക്കണമേ. അങ്ങയുടെ ത്രിത്വത്തിന്റെ നിഗൂഡമായ ശക്തിയാല്‍ ദുഷ്ടസൈന്യങ്ങളില്‍ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ. നിത്യരാജ്യത്തിലേക്കുള്ള യാത്രയില്‍ തുണയും സങ്കേതവും നല്‍കി സ്‌നേഹപൂര്‍വ്വം ഞങ്ങളെ നയിക്കുകയും അങ്ങയുടെ പരിപാലനയുടെ തണലില്‍ ഇന്നേ ദിവസം ഞങ്ങളെ കാത്തു കൊള്ളുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ ആമ്മേന്‍.

ത്രിത്വസ്തുതി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.