സീറോ മലബാർ ഉയിർപ്പുകാലം നാലാം ചൊവ്വ ഏപ്രിൽ 23 മർക്കോ. 3: 13-19 മിശിഹായോടു കൂടെ ആയിരിക്കാനുള്ള വിളി

ഈശോ, തന്നോടു കൂടെ ആയിരിക്കുന്നതിനും പ്രസംഗിക്കാൻ അയയ്ക്കുന്നതിനും പിശാചുക്കളെ ബഹിഷ്‌ക്കരിക്കാൻ അധികാരം നൽകുന്നതിനുമായി പന്ത്രണ്ടു പേരെ നിയോഗിക്കുകയാണ്. ഈ പന്ത്രണ്ടു പേരും ഈശോയ്ക്ക് ഇഷ്ടമുള്ളവരാണ് (13). പക്ഷേ, ഈ പന്ത്രണ്ടു പേരും വ്യത്യസ്ത സ്വഭാവസവിശേഷതകളുള്ളവരാണ്. പിന്നീട് അവരിലൊരാൾ അവിടുത്തെ ഒറ്റിക്കൊടുക്കുകയും വേറൊരാൾ തള്ളിപ്പറയുകയും ചെയ്യുന്നുണ്ട്. പീഡാനുഭവത്തിന്റെ നേരത്ത് ശിഷ്യന്മാർ എല്ലാവരുംതന്നെ ഓടിപ്പോകുന്നു. കൂടെയായിരിക്കാൻ വിളിക്കപ്പെട്ടവർ കൂടെയാകാതിരിക്കുന്ന സാഹചര്യങ്ങൾ നിരവധിയാണ്.

ഇന്നത്തെ ശിഷ്യരായ നമ്മെയും അവിടുന്നു വിളിക്കുന്നത് കൂടെയായിരിക്കാനാണ്. ജീവിതത്തിൽ എന്തൊക്കെ ജോലികൾ ചെയ്താലും ഈശോയുടെ കൂടെയായിരിക്കുക എന്നതാണ് പ്രധാനം. ഈശോയുടെ കൂടെയായിരുന്നുകൊണ്ട് ജീവിതത്തിലെ കാര്യങ്ങൾ ചെയ്താൽ അവ വിജയിക്കും എന്നു തീർച്ചയാണ്. നമ്മുടെ പരാജയങ്ങൾക്കു കാരണം ഈശോയുടെ കൂടെ ആയിരിക്കാത്തതാണോ എന്നു ധ്യാനിക്കുന്നത് ഉചിതമാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.