ലത്തീൻ: ഏപ്രിൽ 23 ചൊവ്വ, യോഹ. 10: 22-30 ക്രിസ്ത്യാനി

വി. യോഹന്നാന്റെ സുവിശേഷം പത്താം അധ്യായം 22 മുതൽ 30 വരെയുള്ള വചനങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. രണ്ടുതരം ആളുകളെ വചനം ഇവിടെ എടുത്തുകാട്ടുന്നു. ഒന്ന്, ക്രിസ്തുവിന്റെ വചനത്തിൽ സംശയിച്ച് അവനെ ചോദ്യംചെയ്യുന്ന ഒരു കൂട്ടം യഹൂദർ. രണ്ട്, ക്രിസ്തുവിന്റെ കൂടെ ആയിരിക്കുന്നവരും തന്നെ വിശ്വസിക്കുന്നവരുമായ സാധുജനങ്ങൾ. യഹൂദർ, ക്രിസ്തു ആര് എന്ന ചോദ്യം ഉന്നയിക്കുമ്പോൾ ഇടയന്റെ സ്വരം ശ്രവിക്കുന്ന കുഞ്ഞാടെന്നപോലെ ക്രിസ്തുവിൽ വിശ്വസിക്കുന്ന ജനക്കൂട്ടത്തെ ക്രിസ്തു പരാമർശിക്കുന്നു.

ഈ വചനം എന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയാൽ എപ്രകാരമാണ് എന്റെ ജീവിതം. ക്രിസ്ത്യാനി എന്ന പേര് മാത്രമാണോ എന്റെ ഐഡന്റിറ്റി; അതോ ക്രിസ്തുവിനെ ജീവിക്കുന്ന വ്യക്തിയാണോ. ക്രിസ്തുവിന്റെ വചനങ്ങളെയും പാഠങ്ങളെയും തിരിച്ചറിയുന്ന, അവനിൽ വിശ്വസിക്കുന്ന നല്ല ക്രിസ്ത്യാനിയായി ജീവിക്കാൻ നമുക്കു പരിശ്രമിക്കാം. അതു തന്നെയാണല്ലോ ഈ അത്യാധുനിക കാലത്തിലെ ഒരോ ക്രൈസ്തവന്റെയും ഏറ്റവും വലിയ വെല്ലുവിളിയും.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.