മെഡ്ജിഗോറി പ്രത്യക്ഷപ്പെടലുകൾ ഈ വർഷം വത്തിക്കാൻ അംഗീകരിച്ചേക്കും

പരിശുദ്ധ കന്യകാമറിയത്തിന്റെ മെഡ്ജിഗോറിയയിലെ ആദ്യ പ്രത്യക്ഷപ്പെടലുകൾ ഈ വർഷം തന്നെ അംഗീകരിച്ചേക്കാമെന്ന സൂചന വത്തിക്കാൻ നൽകി. യുറോപ്പിലെ പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജിഗോറിയയിലെ അജപാലന ശുശ്രൂഷകൾ കത്തോലിക്കാ വിശ്വാസങ്ങൾക്കനുസൃതമാണോ എന്ന് ഉറപ്പു വരുത്താനാൻ പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പ നിയോഗിച്ച പോളണ്ടുകാരനായ ആർച്ചുബിഷപ് ഹെൻറിക് ഹോസറിന്റേതാണ് ഈ അഭിപ്രായം .
ആർച്ചുബിഷപ് ഹോസറിന്റെ അഭിപ്രായത്തിൽ ലൂർദ്ദ്, ഫാത്തിമാ, ലിസ്യു, ചെസ്റ്റ്ഷോവാ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മെഡ്ജി ഗോറിയായിലും”എല്ലാം ശരിയായ ദിശയിൽത്തന്നെ മുന്നോട്ടു നീങ്ങുന്നു”

പ്രത്യക്ഷപ്പെടലുകളുടെ സത്യസന്ധത അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട വ്യക്തി അല്ലങ്കിലും ആദ്യത്തെ പ്രത്യക്ഷപ്പെടലുകളെങ്കിലും ഈ വർഷം തന്നെ അംഗീകരിച്ചേക്കാമെന്ന് ആർച്ചു ബിഷപ് സൂചന നൽകി .

“പ്രത്യക്ഷപ്പെടലുകൾ (വെളിപാടുകൾ) ഈ വർഷം തന്നെ അംഗീകരിച്ചേക്കാം എന്നാണ് എല്ലാ സൂചനകളും ,” പോളണ്ടിലെ കത്തോലിക്കാ വാർത്താ എജൻസിയായ കായിയോടു (KAI) ഹെൻട്രിക് ഹോസർ പറഞ്ഞു.

“ റൂയീനി കമ്മീഷൻ മുൻപോട്ടു വച്ചതുപോലെ ആദ്യത്തെ പ്രത്യക്ഷപ്പെടലുകളുടെ ആധീകാരികത നിയതമായി തന്നെ അംഗീകരിക്കാൻ കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. കൂടാതെ മറ്റോരു വിധി ലഭിക്കാൻ ബുദ്ധിമുട്ടാണ്. കാരണം കഴിഞ്ഞ മുപ്പത്തിയാറു വർഷമായി ആറു ദർശകരും നുണ പറയുകയാണന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് .അവർ പറയുന്ന കാര്യത്തിൽ പൊരുത്തമുണ്ട് .അവർ മാനസിക രോഗികളല്ല . സഭയുടെ പ്രബോധനങ്ങളോടുള്ള അവരുടെ വിശ്വസ്തതയാണ്, ഈ പ്രത്യക്ഷപ്പെടലുകൾ ആധീകാരികമാണെന്നെതിനുള്ള ഒരു ശക്തമായ വാദം.”

“ഏതു വിധത്തിലായാലും, ഈ സംരംഭം ഒരിക്കലും നിർത്തുകയില്ല, നിർത്താൻ സമ്മതിക്കുകയില്ല കാരണം നല്ല ഫലങ്ങളാണ് ഇതു പുറപ്പെടുവിക്കുന്നത്. യൂറോപ്പിലെത്തന്നെ ഏറ്റവും സജീവമായ പ്രാർത്ഥനയുടെയും മാനസാന്തരത്തിന്റെയും ഒരു സ്ഥലമാണിത്. ഇതു ആരോഗ്യപരമായ ആദ്ധ്യാത്മികതയുടെ ഇടമാണ്,” ആർച്ചുബിഷപ് ഹസർ കൂട്ടിച്ചേർത്തു. .

മെഡ്ജിഗോറിയയിലെ ഏറ്റവും വലിയ പ്രതിഭാസം അവിടെ നടക്കുന്ന കുമ്പസാരമാണ്. “വിശുദ്ധ യാക്കോബിന്റെ പള്ളിയിൽ അമ്പതു കുമ്പസാരക്കൂടകൾ ഉള്ള രണ്ടു പ്രത്യേക പവലിയൻ നിർമ്മിച്ചിരിക്കുന്നു..”

ഒരു മണിക്കൂർ കുമ്പസാരകൂട്ടിൽ ചിലവഴിച്ചാൽ യാർത്ഥ മാനസാന്തരത്തിന്റെ സാക്ഷ്യങ്ങൾ അറിയാൻ കഴിയുമെന്നു അവിടെ കുമ്പസാരിപ്പിക്കുന്ന വൈദികർ സാക്ഷ്യപ്പെടുത്തുന്നതായി ആർച്ചുബിഷപ് പറയുന്നു.

മെഡ്ജിഗോറിയായിലെ പ്രത്യക്ഷപ്പെടലുകളുടെ ആധീകാരികത പഠിക്കാൻ നിയോഗിക്കപ്പെട്ട കർദ്ദിനാൾ കാമില്ലോ റൂയിനിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘത്തിനുള്ള അനുബന്ധ റിപ്പോർട്ടാണ് ആർച്ചുബിഷപ് ഹെൻട്രിക് ഹോസറിന്റേത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.