ലത്തീൻ: ഏപ്രിൽ 29 തിങ്കൾ യോഹ 14: 21-26 ക്രിസ്തു സ്നേഹം

മനുഷ്യജീവിതത്തിൽ എല്ലാരും ആഗ്രഹിക്കുന്നതും കിട്ടണമെന്ന് ആശിക്കുന്നതുമായ ഒന്നാണ് സ്നേഹം. സ്നേഹം പലവിധമാണ്; പല രീതിയിലാണ് നാം സ്നേഹം പ്രകടിപ്പിക്കുന്നതും. ഇന്ന് ക്രിസ്തു പഠിപ്പിക്കുന്നതും ദൈവസ്നേഹത്തെക്കുറിച്ചാണ്. എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. അപ്പോൾ പിതാവ് അവനെ സ്നേഹിക്കും. ക്രിസ്തുവിന്റെ ഈ വചനം ദൈവവും മനുഷ്യനും തമ്മിലുള്ള ആഴമായ സ്നേഹത്തെ പ്രതിബിംബിക്കുന്നുണ്ട്.

ഒരോ ക്രൈസ്തവനും ഉള്ളിൽ ദൈവത്തോടുള്ള സ്നേഹത്തെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ആ സ്നേഹത്തിൽ നിന്ന് പ്രതിഫലിപ്പിക്കുന്നതാവണം ക്രൈസ്തവന്റെ ഒരോ പ്രവർത്തനങ്ങളും. ദൈവം മനുഷ്യനോടുള്ള സ്നേഹത്തെ പ്രതി സ്വയം ചെറുതായി വി. കുർബാനയായതു പോലെ അനുദിനം ക്രിസ്തുവിനായി മുറിയപ്പെടുന്നവരാകാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.