സീറോ മലബാർ ഉയിർപ്പുകാലം അഞ്ചാം തിങ്കൾ ഏപ്രിൽ 29 ലൂക്കാ 9: 1-6 അയയ്ക്കപ്പെടുന്ന ശിഷ്യർ 

യേശു ശിഷ്യന്മാരെ അയയ്ക്കുകയാണ്. ഏതു ശിഷ്യനും അയയ്ക്കപ്പെടേണ്ടവനും അയയ്ക്കപ്പെടേണ്ടവളുമാണ്. ശിഷ്യന്റെ അയയ്ക്കപ്പെടലിന്റെ ലക്ഷ്യം എന്തായിരിക്കണമെന്നും എങ്ങനെ യാത്ര ചെയ്യണമെന്നും വചനം കൃത്യമായി വിവരിക്കുന്നുണ്ട്. “യാത്രയ്ക്ക് വടിയോ, സഞ്ചിയോ, അപ്പമോ, പണമോ ഒന്നും എടുക്കരുത്; രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്.”

ഭൗതികമായ വിഭവങ്ങളിൽ ആശ്രയം വയ്ക്കരുതെന്നും ദൈവത്തിന്റെ പരിപാലനയിൽ ആശ്രയം വയ്ക്കണമെന്നുമാണ് യേശു പറയുന്നത്. നമ്മളൊക്കെ കുടുംബങ്ങളിലേക്കും സമൂഹങ്ങളിലേക്കും ജോലിസ്ഥലങ്ങളിലേക്കും അയയ്ക്കപ്പെട്ടിരിക്കുന്നവരാണ്. ആ ഇടങ്ങളിലൊക്കെ നമ്മള്‍ ചെയ്യുന്നത് ക്രിസ്തു നമ്മെ ഏല്പിച്ചിരിക്കുന്ന നിയോഗമാണോ അതോ നമ്മുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള കാര്യങ്ങളാണോ എന്നും ഓര്‍ത്തുനോക്കുക. നമ്മുടെ പ്രവർത്തനങ്ങൾ ദൈവപരിപാലനയിൽ ആശ്രയിച്ചാണോ എന്നും പരിശോധിക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.