ഡിസംമ്പര്‍ 1: മത്താ. 24: 45-51 ആരും യജമാനന്മാരല്ല

ഇന്നത്തെ തിരുവചനഭാഗത്തെ യജമാനന്‍ നല്ല തമ്പുരാനാണെങ്കില്‍ അവന്‍ തന്റെ ഭവനത്തിലുള്ളവര്‍ക്കു ഭക്ഷണം നല്‍കാന്‍ നിയോഗിക്കുന്ന ഭൃത്യന്‍ നാമോരോരുത്തരുമാണ്. നാമെല്ലാം ഭൃത്യന്മാരാണ് യജമാനന്മാരല്ല. ഈ ഭൂമിയില്‍ നമ്മുടെ ജനനം പരസ്പരം പോരടിക്കാനും, വെട്ടിപ്പിടിക്കുവാനും സ്വയം അധികാരിയായി പ്രഖ്യപിക്കുവാനുള്ള മത്സരക്കളമല്ല പകരം മറ്റുള്ളവര്‍ക്കു കൃത്യസമയത്തു ഭക്ഷണം നല്‍കുന്ന ഭൃത്യന്മാരായി തീരുക എന്നുള്ളതാണ്. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ ദൈവവിളി പരസ്പരം ശുശ്രൂഷിക്കുന്നവരായി മാറുക എന്നുള്ളതാണെന്നു തിരിച്ചറിഞ്ഞ് നമുക്കു ജീവിതത്തെ ക്രമപ്പെടുത്താം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.