വിശ്വാസപ്രഖ്യാപനത്തിന്റെ തുറന്ന വേദിയായി രാമപുരം യുവജനസംഗമം

ആയിരക്കണക്കിന് യുവജനങ്ങള്‍ പങ്കെടുത്ത രാമപുരം യുവജനസംഗമം വിശ്വാസ പ്രഖ്യാപനത്തിന്റെ തുറന്ന വേദിയായി. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടും യുവജന വര്‍ഷത്തോടും അനുബന്ധിച്ചാണ് പാലാ രൂപതാ കെസിവൈഎം വിശ്വാസ പ്രഖ്യാപന റാലിയും യുവജന സംഗമവും നടത്തിയത്.

രാമപുരം കോളേജ് ഗ്രൌണ്ടില്‍ നിന്ന് കുഞ്ഞച്ചന്റെ കബറിടത്തിലേയ്ക്ക് നടന്ന റാലിയും തുടര്‍ന്ന് നടന്ന സമ്മേളനവും പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ആത്മീയതയുടെ അഗ്നിജ്വാല ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാകണം യുവജനങ്ങള്‍ എന്നും സുവിശേഷ മൂല്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ കുഞ്ഞച്ചനെ വൈദികരും വൈദിക വിദ്യാര്‍ഥികളും മാതൃകയാക്കണം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പാലാ രൂപതാ ജീസസ് യൂത്ത് ഡയറക്ടര്‍ ഡോ. കുര്യന്‍ മാറ്റത്തില്‍ നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനയോടെ സമ്മേളനം ആരംഭിച്ചു. സമ്മേളനത്തില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വൈദികരേയും വൈദിക വിദ്യാര്‍ഥികളെയും ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.