യുവജനങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച് പ്രീസിനഡ് മീറ്റിംഗ്

യുവജനങ്ങളുടെ വിശ്വാസവും ദൈവവിളി തിരിച്ചറിയലും എന്ന വിഷയത്തിൽ ഒക്ടോബർ മൂന്ന് മുതൽ 28 വരെ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിന് മുന്നോടിയായി നടന്ന പ്രീ സിനഡ് അത്യന്തം അനുഗ്രഹപ്രദവും ജീവിതത്തെ മാറ്റിമറിക്കുന്നതുമായിരുന്നു എന്ന് ചടങ്ങിൽ പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തുന്നു.

യുവജനങ്ങളുടെ വാക്കുകേൾക്കാൻ മാർപാപ്പ കാണിച്ച താത്പര്യം വിലമതിക്കാനാവാത്തതാണ്. പറയുന്നതിനേക്കാൾ കൂടുതൽ അവിടെ കേൾക്കാനുള്ള കാര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. അത് വളരെ പ്രധാനവുമായിരുന്നു. യുഎസ് പ്രതിനിധികളായെത്തിയ മൂന്നു പേരിൽ ഒരാളായ കെയ്തി പ്രജീൻ മക്ഗ്രാഡി പറയുന്നു.

നാം അനുഭവിക്കുന്ന അവസരങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഒരുപോലെ മനസിലാക്കാൻ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി സംസാരിച്ചപ്പോൾ സാധിച്ചു . ക്രൈസ്തവ വിശ്വാസത്തിന് വേരുറപ്പിക്കാ൨ൻ സാധിക്കാത്ത ചൈന പോലുള്ള രാജ്യങ്ങളിലെ അവസ്ഥയും അവരുടെ പ്രാർത്ഥനാവശ്യങ്ങളും മനസിലാക്കാനായി. കെയ്തി പറഞ്ഞു.

സർവോപരി വിശ്വാസം സംരക്ഷിക്കുന്നതിൽ യുവജനങ്ങൾക്കുള്ള പങ്കും തങ്ങൾക്കും യുവജനങ്ങളുടെ നിലവിലെ വിശ്വാസജീവിതത്തെക്കുറിച്ച്് മെത്രാന്മാരെയും പരസ്പരം ബോധ്യപ്പെടുത്താനും ഉപദേശങ്ങൾ സ്വീകരിക്കാനുമായി. കെയ്തി കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ