വർഷങ്ങൾക്കുശേഷം വിശുദ്ധ ബലിയർപ്പണത്തിനായി ഒരുങ്ങി ജോർദ്ദാനിലെ ദൈവാലയം 

അൻപതിലേറെ വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ജോർദ്ദാൻ നദിക്കരയിലെ ദൈവാലയത്തിൽ ഇന്ന് വിശുദ്ധ ബലിയർപ്പണം നടക്കും. സ്നാപകയോഹന്നാന്റെ നാമത്തിലുള്ള ഈ ദൈവാലയം ഫ്രാൻസിസ്കൻ സന്യാസികളാണ് ബലിയർപ്പണത്തിനായി സജ്ജമാക്കിയത്.

50 വർഷത്തിലേറെയായി മൈനുകൾ സ്ഥാപിച്ച സ്ഥലമായതിനാൽ ഈ ഭാഗത്തേയ്ക്ക് ആർക്കും എത്തുവാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഫീൽഡ് വൃത്തിയാക്കിയ ശേഷം ചരിത്രപരമായ ഈ സൈറ്റ് വിനോദസഞ്ചാരികളെയും തീർത്ഥാടകരെയും ഒരിക്കൽക്കൂടി സ്വാഗതം ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ്. നൂറു വര്‍ഷം പഴക്കമുള്ള ഈ ദൈവാലയവും ആശ്രമവും ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തെ തുടർന്നാണ് ശൂന്യമാക്കപ്പെട്ടത്. അതിനുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള യുദ്ധം കടന്നുവന്നു. പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമായതിനാൽ ഇവിടേയ്ക്ക് ആർക്കും പ്രവേശനം ഉണ്ടായിരുന്നില്ല.

1641-ൽ ഫ്രാൻസിസ്‌ക്കൻസ് ഇവിടെ എത്തുകയും ദൈവാലയം പുനർനിർമ്മിക്കുകയും ചെയ്തു. ആദ്യം നിർമ്മിച്ച ദൈവാലയം ഭൂചലനത്തിൽ നശിച്ചു. പിന്നീട് 1956-ൽ ദൈവാലയം പുതുക്കി പണിതു. ആ ദൈവാലയത്തിലാണ് ഇന്ന് വിശുദ്ധ ബലി അർപ്പിക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.