നന്മ നിറഞ്ഞ വാക്കുകള്‍ നന്മയുടെ ഒരു ചരിത്രം തന്നെ സൃഷ്ടിക്കും: മാര്‍പാപ്പ

അനുഗ്രഹത്തിന്റെ ഒരു ചെറിയ വാക്കു കൊണ്ട് നന്മയുടെ വലിയ ഒരു പ്രളയം തന്നെ സൃഷ്ടിക്കാനാകും എന്ന് ഫ്രാന്‍സിസ് പാപ്പാ. ആവശ്യക്കാരെയും ഇല്ലായ്മക്കാരെയും സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യാന്‍ പാപ്പാ റോമിലെ ജനങ്ങളെ ആഹ്വാനം ചെയ്തു.

“സംസാരിക്കുക എന്നാല്‍ മറ്റുള്ളവരെ അനുഗ്രഹിക്കുക എന്നതാണ്. എല്ലാം തുടങ്ങുന്നത് അനുഗ്രഹത്തിന്റെ ഒരു വചനം കൊണ്ടാണ്. നന്മ നിറഞ്ഞ വാക്കുകള്‍ നന്മയുടെ ഒരു ചരിത്രം തന്നെ സൃഷ്ടിക്കും” – പാപ്പാ പറഞ്ഞു. അനുഗ്രഹത്തിന്റെ ഒരു പ്രവൃത്തി ഒരു സമ്മാനമാണ്. എന്തെന്നാല്‍ നാം നമുക്കു വേണ്ടിയല്ല, അപരന് വേണ്ടി ഒരു നല്ല കാര്യം ചെയ്യുകയാണ്.

“അനുഗ്രഹിക്കുക എന്നാല്‍ സ്നേഹത്തോടെ സംസാരിക്കുക എന്നാണ് അര്‍ത്ഥം. പരിശുദ്ധ കുര്‍ബാന അനുഗ്രഹത്തിന്റെ വിദ്യാലയമാണ്. ദൈവം തന്റെ പ്രിയ മക്കളായ നമ്മെ പരിശുദ്ധ കുര്‍ബാനയിലൂടെ അനുഗ്രഹിക്കുകയാണ് ചെയ്യുന്നത്. മുന്നോട്ട് നീങ്ങാന്‍ നമ്മെ അവിടുന്ന് പ്രോത്സാഹിപ്പിക്കുന്നു” – പാപ്പാ പറഞ്ഞു.

യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ കോപിക്കുകയും നിന്ദാവചനങ്ങള്‍ പറയുകയും ചെയ്യുന്നവരെ ഓര്‍ത്ത് പാപ്പാ സങ്കടപ്പെട്ടു. “നാം ഒരിക്കലും മനസ്സില്‍ കയ്പു കൊണ്ട് നിറയരുത്. എന്തെന്നാല്‍ എല്ലാ മാധുര്യവും അടങ്ങിയ ദിവ്യകാരുണ്യം ഭക്ഷിക്കുന്നവരാണ് നമ്മള്‍” – പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.