കുട്ടികളെ കൂടാതെ നമ്മുടെ ഭാവി സുരക്ഷിതമല്ല: കുറഞ്ഞ ജനന നിരക്കിനെ അപലപിച്ച് കോസ്റ്റാറിക്കൻ ബിഷപ്പ്

കുട്ടികളെ കൂടാതെ നമ്മുടെ ഭാവി സുരക്ഷിതമല്ലെന്ന് അപലപിച്ച് കോസ്റ്ററിക്കൻ ബിഷപ്പ് മോൺ. ജോസ് മാനുവൽ ഗരിറ്റ ഹെറാറ. കുടുംബങ്ങളിൽ ജനന നിരക്ക് വർദ്ധിപ്പിക്കുവാനും ഭാവിയെ സുരക്ഷിതരാക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യവ്യാപകമായി കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുന്നതായി വന്ന പഠന റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം പറഞ്ഞത്. “നിലവിലെ സാഹചര്യം അങ്ങേയറ്റം ഗുരുതരവും ആശങ്കാ ജനകവുമാണ്. കോസ്റ്റാറിക്കൻ സമൂഹത്തിന്റെ ഭാവി അപകടത്തിലാണ്. ഒരിക്കൽ കൂടിപറയുന്നു, കുട്ടികളില്ലാതെ നമുക്ക് ഭാവി ഉണ്ടാകില്ല.” അദ്ദേഹം പറഞ്ഞു.

മൂല്യങ്ങൾ കൈമാറുന്നതിൽ കുടുംബം അനുഭവിക്കുന്ന പ്രത്യേക വെല്ലുവിളികൾ, വർധിച്ചു വരുന്ന വിവാഹമോചനങ്ങൾ, ഗർഭച്ഛിദ്രങ്ങൾ, വന്ധ്യംകരണം, അതിനായുള്ള ധനസഹായങ്ങൾ എന്നിവയൊക്കെ ജനന നിരക്ക് കുറയുന്നതിനെ സാരമായി ബാധിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് സെൻസസ് പ്രകാരം 2020 ൽ 58000 ജനനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ചു 6500 എണ്ണത്തിന്റെ കുറവാണുള്ളത്. സർക്കാരിനെയും പൗരൻമാരെയും ഇത് സംബന്ധിച്ച് ബോധവൽക്കരിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.