യുവജനങ്ങളും, ലൈംഗികതയും എന്ന വിഷയത്തില്‍ വെബിനാറും ബുക്ക്‌ലെറ്റ് പ്രകാശനവും

അന്താരാഷ്ട്ര പ്രേക്ഷിത യുവജന കൂട്ടായ്മ ജീസസ് യൂത്തിന്റെ മാധ്യമ വിഭാഗമായ കെയ്‌റോസ് മീഡിയായുടെ ആഭിമുഖ്യത്തില്‍ 2021 ജൂണ്‍ അഞ്ചാം തീയതി ശനിയാഴ്ച വൈകിട്ട് 5:30 ന് ഓണ്‍ലൈനിലൂടെ ബാബു ജോണ്‍ രചിച്ച നിശ്ശബ്ദനായ കൊലയാളി എന്ന, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള, ബുക്ക്ലെറ്റുകളുടെ പ്രകാശനവും, യൂത്ത് ആന്‍ഡ് സെക്ഷ്വാലിറ്റി എന്ന വിഷയത്തില്‍ വെബിനാറും സംഘടിപ്പിക്കുന്നു.

കെ.സി.ബി.സി പ്രോ-ലൈഫ് കമ്മീഷന്‍ ചെയര്‍മാനും, കൊല്ലം രൂപത ബിഷപ്പുമായ റവ. ഡോ. പോള്‍ ആന്റണി മുല്ലശ്ശേരിയാണ് ബുക്ക്‌ലെറ്റ് പ്രകാശനം നിര്‍വഹിക്കുന്നത്. തുടര്‍ന്ന് വരുന്ന വെബിനാറില്‍ പോണോഗ്രഫിയെപ്പറ്റിയുള്ള ബുക്ക്ലെറ്റിന്റെ ഗ്രന്ഥകര്‍ത്താവും, തിയോളജി ഓഫ് ബോഡി ഫോര്‍ ലൈഫ് സ്ഥാപക ഡയറക്ടറുമായ ബാബു ജോണ്‍, പ്രശസ്ത സൈക്യാട്രിസ്റ്റും, തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ സീനിയര്‍ റെസിഡന്റുമായ ഡോക്ടര്‍ ഫാദര്‍ ഡേവ് അഗസ്റ്റിന്‍ അക്കര, അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ ബെറ്റ്‌സി തോമസ്, എന്നിവരടങ്ങുന്ന പാനല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നതാണ്. പോണോഗ്രഫി എന്തുകൊണ്ട്?, അതിന്റെ അപകടവശങ്ങളും, ചതിക്കുഴികളും എന്താണ്?, ഇതില്‍ നിന്ന് എങ്ങനെ മോചനം നേടാം? എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ചര്‍ച്ചകള്‍ ക്രമീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.