ഗ്വാഡലൂപ്പെ മാതാവിന്റെ ദേവാലയം നമ്മുടെ ജീവിതം കൊണ്ട് പണിയണം: ആർച്ചുബിഷപ്പ് ഗോമസ്

“ദൈവമാതാവ് ആഗ്രഹിക്കുന്നത്, നമ്മുടെ ജീവിതം കൊണ്ട് നിർമ്മിക്കപ്പെടുന്ന ഒരു ആത്മീയ ദേവാലയമാണ്. അമേരിക്കയിൽ ദൈവമാതാവ് പണിയാൻ ആഗ്രഹിക്കുന്ന ദേവാലയം നമ്മൾ തന്നെയാണ്” – ലോസ് ആഞ്ചലസ് ആർച്ചുബിഷപ്പ് ജോസ് ഗോമസ് പറഞ്ഞു. മെക്സിക്കോയിൽ ഡിസംബർ 12 -നു നടന്ന മരിയൻ തിരുനാൾദിന പ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.

രക്ഷാകര ചരിത്രത്തിൽ നമ്മുടെ പങ്ക് ദൈവമാതാവിന്റേതു പോലെയാണെന്നും നാമോരോരുത്തരും യേശുക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കൊണ്ടുവരാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു. ക്രിസ്തുവിന്റെ സ്നേഹം നമ്മുടെ  കുടുംബങ്ങളിലേക്കും സൗഹൃദങ്ങളിലേക്കും കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കത്തോലിക്കരെ ഓർമ്മിപ്പിച്ചു.

അമേരിക്കയിൽ ഒരു ദേവാലയം പണിയാൻ ആഗ്രഹിക്കുന്നതായി ഗ്വാഡലൂപ്പെ മാതാവ് വി. ജുവാൻ ഡീഗോയോടു പറഞ്ഞപ്പോൾ, മെക്സിക്കോ സിറ്റിയിലെ ഇന്നത്തെ ഗ്വാഡലൂപ്പെ മാതാവിന്റെ ബസിലിക്കയുടെ നിർമ്മാണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. 1531 -ൽ മെക്സിക്കോ സിറ്റിയുടെ വടക്കു-പടിഞ്ഞാറുള്ള ഒരു കുന്നിൻമുകളിലായിരുന്നു വി. ജുവാൻ ഡീഗോയ്ക്ക് ഗ്വാഡലൂപ്പെ മാതാവ് പ്രത്യക്ഷപ്പെട്ടത്. പരമ്പരാഗതമായി ഡിസംബർ 12 -നാണ് ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാൾ ആചരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.