പാപ്പയെ സ്വീകരിക്കാനൊരുങ്ങി ഓസ്തിയ

ജൂണ്‍ മൂന്നാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ ഓസ്തിയായില്‍ ഇടയ സന്ദര്‍ശനം നടത്തും. ദിവ്യകാരുണ്യത്തിരുനാള്‍ ആചരിക്കുന്ന ഞായറാഴ്ചയാണ് പാപ്പാ ഇടയസന്ദര്‍ശനത്തിനെത്തുന്നത്. ഇത് മൂന്നാം തവണയാണ് പാപ്പ ഓസ്തിയ സന്ദര്‍ശിക്കുന്നത്.

2015-ലെ മെയ് 3-ാംതീയതിയായിരുന്നു പാപ്പാ റോമിന്റെ മെത്രാന്‍ എന്ന നിലയില്‍, ഓസ്തിയയിലെ സമാധാനത്തിന്റെ രാജ്ഞിയായ പരി. മറിയത്തിന്റെ  (Santa Maria Regina Pacis) നാമത്തിലുള്ള ഇടവകയില്‍  ആദ്യസന്ദര്‍ശനം നടത്തുന്നത്.

പാപ്പയുടെ രണ്ടാമത്തെ സന്ദര്‍ശനം 2017-ലെ മെയ് 19-ാംതീയതി ആയിരുന്നു. അന്ന് ഇടവകയിലെ പന്ത്രണ്ടു ഭവനങ്ങള്‍ അദ്ദേഹം  വെഞ്ചരിച്ചു.

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ, 1968-ലെ ദിവ്യകാരുണ്യത്തിരുനാള്‍ പ്രദക്ഷിണം നടത്തിയതിന്റെ 50-ാം വാര്‍ഷികത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഓസ്തിയയില്‍  വി. മോനിക്കയുടെ നാമത്തിലുള്ള ദേവാലയം സന്ദര്‍ശിക്കുന്നത്. ആഘോഷപൂര്‍വമായ  ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു അദ്ദേഹം അവിടെ നേതൃത്വം നല്‍കും.

‘പാപ്പായുടെ ഈ സന്ദര്‍ശനം ഓസ്തിയ സമൂഹത്തോടുള്ള സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും അടയാളമാണ്’, ഇടവകവൈദികനായ മോണ്‍. ജൊവാന്നി ഫാല്‍ബോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.