ചാവറയച്ചൻ വിശുദ്ധനായ പരിഷ്‌കർത്താവ്: ഉപരാഷ്ട്രപതി

സാമൂഹിക അനാചാരങ്ങൾക്കെതിരേ പോരാടിയ വിപ്ലവകാരിയും പരിഷ്‌കർത്താവുമായിരുന്നു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു.

അദ്ദേഹത്തിന്റെ സേവനം സ്വന്തം മതത്തിന് മാത്രമായിരുന്നില്ല. സമൂഹത്തിൽ എല്ലാവർക്കും പ്രയോജനപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഇരുളടഞ്ഞ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിലൂടെ വിപ്ലവകരമായ മുന്നേറ്റമാണ് ചാവറയച്ചൻ നടത്തിയത്. നാനാജാതി മതസ്ഥരെ ഒരു പള്ളിക്കൂടത്തിന്റെ ഉള്ളിലിരുത്തി വിപ്ലവം സൃഷ്ടിച്ച പരിഷ്കർത്താവായിരുന്നു ചാവറയച്ചനെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന മാനം ആശ്രമ ദൈവാലയത്തിൽ ഉപരാഷ്ട്രപതി അരളിപ്പൂക്കൾ കബറിടത്തിൽ അർപ്പിച്ച് അൽപനേരം പ്രാർത്ഥനാ നിരതനായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.